ഗൂഗിള്‍ ഡുഓ വെബ്‌ക്ലൈന്റ് വീഡിയോ ചാറ്റില്‍ ഇനി 32 ആളുകളെ പിന്തുണയ്ക്കും

NewsDesk
ഗൂഗിള്‍ ഡുഓ വെബ്‌ക്ലൈന്റ് വീഡിയോ ചാറ്റില്‍ ഇനി 32 ആളുകളെ പിന്തുണയ്ക്കും

ഗ്രൂപ്പ് വീഡിയോ കോളില്‍ അനുവദനീയമായവരുടെ എണ്ണം കൂട്ടിയിരിക്കുകയാണ് ഗൂഗിള്‍ ഡുഓ വെബ് ക്ലയന്റ്. ഇപ്പോള്‍ 32പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാനാവും, ട്വിറ്ററിലൂടെ കമ്പനി ഒഫീഷ്യല്‍ അറിയിച്ചതാണിക്കാര്യം. വെബ് വെര്‍ഷന്് ഗ്രൂപ്പ് കോള്‍ സപ്പോര്‍ട്ട്, ഫാമിലി മോഡ് സൗകര്യത്തോടെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നിലായാണ് ഈ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ക്രോം പുതിയ വെര്‍ഷനില്‍ ഇത് ലഭ്യമാകും.

പ്രൊഡക്ട് ആന്റ് ഡിസൈന്‍ സീനിയര്‍ ഡയറക്ടര്‍ സനാസ് അഹാരി ലെമല്‍സണ്‍ ട്വീറ്റ് ചെയ്ത ചിത്രത്തില്‍ 19 ആളുകള്‍ ഒരു  സ്്ക്രീനില്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡുഓ വെബ് വെര്‍ഷനില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ ആരംഭിക്കാനായി, duo.google.com സന്ദര്‍ശിക്കുക. കോണ്ടാക്ട് ലിസ്റ്റിനൊപ്പം ക്രിയേറ്റ് ഗ്രൂപ്പ് ബട്ടണും കാണാം. ഈ ബട്ടണില്‍ ക്ലിക്ക ്‌ചെയ്താല്‍ ഒരു ഷെയറബിള്‍ ലിങ്ക് ലഭിക്കും. കൂടാതെ ഒരു ആഡ് പ്യൂപ്പിള്‍ ഒപ്ഷനും കാണാം. 31 കോണ്ടാക്ട്‌സ് വരെ ആഡ് ചെയ്യാനായി ഈ ആഡ് പ്യൂപ്പിള്‍ ടു സെര്‍ച്ച് ക്ലിക്ക് ചെയ്യാം. എന്നിട്ട് ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് വീഡിയോ കോള്‍ ആരംഭിക്കാം. വെബ് വെര്‍ഷനില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് ക്രോമില്‍ മാത്രമേ ലഭിക്കൂ.

മെയില്‍ തന്നെ ഗൂഗിള്‍, വെബ് വെര്‍ഷന്‍ ഡുഓയില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് കൊണ്ടുവരുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ ഫാമില മോഡ് ഫീച്ചറിനൊപ്പം. പങ്കെടുക്കാവുന്നവരുടെ എണ്ണം ഇപ്പോള്‍ കൂട്ടിയിരിക്കുകയാണ്. ഗൂഗിളിന്റെ വീഡിയോ കോളിംഗ് സര്‍വീസുകള്‍ ഡുഓയും മീറ്റും സൂം, സ്‌കൈപ്പ്, തുടങ്ങിയ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുതലുള്ള കോള്‍ സെര്‍വീസുകളുമായുള്ള മത്സരത്തിലാണിപ്പോള്‍.

google duo now supports 32 people in single video chat

RECOMMENDED FOR YOU: