ഗൂഗിള്‍ ഷോപ്പിംഗ് ഇന്ത്യയില്‍

NewsDesk
ഗൂഗിള്‍ ഷോപ്പിംഗ് ഇന്ത്യയില്‍

ഗൂഗിള്‍ ഷോപ്പിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗൂഗിള്‍. പുതിയ സെര്‍ച്ച് സംവിധാനം വിവിധ റീട്ടെയ്‌ലേഴ്‌സില്‍ നിന്നുമുള്ള വ്യത്യസ്ത കാറ്റഗറികളില്‍ പെടുന്ന ഉത്പന്നങ്ങള്‍ക്കുള്ള ഓഫറുകള്‍ പ്രദര്‍ശിപ്പിക്കുന്നു. 


ഇന്ത്യയില്‍ നിന്നും ഗൂഗിള്‍ ഷോപ്പിംഗ് ഹോം പേജ് സന്ദര്‍ശിച്ചാല്‍ യൂസേഴ്‌സിന് വേണ്ടുന്ന പ്രൊഡക്ട്‌സ് കരോസല്‍ ഗൂഗിള്‍ കാണിക്കും. നിലവില്‍ ട്രന്റിംഗ് ആയിട്ടുള്ള ഉത്പന്നങ്ങള്‍ കൂടാതെ വ്യത്യസ്ത കാറ്റഗറിയില്‍ നിന്നുമുള്ള ഉത്പന്നങ്ങളും ടോപ്പ് ഡീല്‍സും കാണാം. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ കാറ്റഗറി ബ്രൗസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.ഫോണ്‍,വസ്ത്രം, ബുക്ക്, വാച്ചുകള്‍ എന്നിങ്ങനെ.


ഗൂഗിള്‍ സെര്‍ച്ചില്‍ ഉത്പന്നം തിരഞ്ഞാല്‍ പുതിയ ഷോപ്പിംഗ് ടാബ് തുറന്നു വരും. ന്യൂസ്, മാപ്പ്, വീഡയോ, ബുക്ക്‌സ് എന്നിവയ്ക്കടുത്തായി വരും. 


ഉത്പന്നത്തിന്റെ പേജില്‍ വ്യത്യസ്ത ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നുമുള്ള വിലയും മറ്റുവിവരങ്ങളും കാണിക്കും.
ഇന്ത്യയില്‍ ഗൂഗിള്‍ മെര്‍ച്ചന്റ് സെന്റര്‍ ഹിന്ദിയിലും കാണിക്കുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും ഷോപ്പിംഗ് റിസല്‍റ്റ് ലഭ്യമാകും.


മൊബൈലിലും ഡെസ്‌ക്ടോപ്പിലും ലഭ്യമാകും ഷോപ്പിംഗ്. പ്രോഗ്രസ്സീവ് വെബ് ആപ്പ് വഴിയും ഇത് ലഭ്യമാണ്.
വസ്തു വില്‍പനയ്ക്ക് വയ്ക്കുന്ന സ്ഥാപനവുമായി റവന്യൂ ഷെയറിംഗ് ഇല്ല എന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. പകരം അവര്‍ക്ക് ഉല്പന്നങ്ങള്‍ പ്രൊഡക്ട് ലിസ്റ്റിംഗ് ആഡ് ഉപയോഗപ്പെടുത്താവുന്നതാണ്. 
ഗൂഗിള്‍ ലെന്‍സ് ഗൂഗിള്‍ ഷോപ്പിംഗുമായി സമന്വയിപ്പിച്ചിട്ടുണ്ട്.ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് റിയല്‍ വേള്‍ഡില്‍ ഉല്‍പന്നം ക്ലിക്ക് ചെയ്താല്‍ അതിനനുസരിച്ചുള്ള അതേപോലുള്ള ഉത്പന്നങ്ങളുടെ വിലയും മറ്റുകാര്യങ്ങളുടേയും വിവരം ലഭിക്കും.


ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ വര്‍ധിക്കുന്നുവെന്നതാണ് ഗൂഗിള്‍ ഷോപ്പിംഗ് എന്ന ആശയത്തിനു പ്രചോദനമെന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്.

google shopping announced in India

RECOMMENDED FOR YOU: