499രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരികെയെത്തിച്ച് റിലയൻസ് ജിയോ

NewsDesk
499രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരികെയെത്തിച്ച് റിലയൻസ് ജിയോ

റിലയൻസ് ജിയോ നിരവധി പ്ലാനുകൾ കൊണ്ടുവന്നിട്ടുണ്ട്. വില വർധിപ്പിച്ചതിനാൽ കുറച്ചാഴ്ചകൾക്ക് മുമ്പ് ചില പ്ലാനുകൾ നിർത്തുകയോ ബെനിഫിറ്റുകൾ കുറയ്ക്കുകയോ ചെയ്തിരുന്നു. ഏറെ പോപുലർ ആയിരുന്ന 499രൂപയുടെ പ്ലാനും അക്കൂട്ടത്തിൽ പെട്ടിരുന്നു.


ഇപ്പോൾ പോപുലർ 499 പ്ലാൻ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ടെലികോം ഓപ്പറേറ്റർ. പുതിയ ബെനിഫിറ്റുകളോടെയാണ് പ്ലാൻ വീണ്ടുമെത്തിയിരിക്കുന്നത് . 2ജിബി ഡാറ്റ ദിവസവും , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയാണ് ചിലത്.

499രൂപയുടെ പ്ലാൻ നിത്യവും 2ജിബി ഡാറ്റ അനുവദിക്കുന്നു, ലിമിറ്റിന് ശേഷം യൂസേഴ്സിന് 64കെബിപിഎസ് സ്പീഡിൽ ഡാറ്റ ലഭിക്കുകയും ചെയ്യും. 28ദിവസത്തേക്കാണ് വാലിഡിറ്റി. അൺലിമിറ്റഡ് ജിയോ ടു ജിയോ , ജിയോ ടു നോൺ ജിയോ വോയ്സ് കോളുകളും 100 എസ്എംഎസ് നിത്യവും, ജിയോ പ്രൈം മെമ്പർഷിപ്പ് എന്നിവയും ഈ പ്ലാനിലുണ്ട്.

ഇവയ്ക്കു പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കും. ഇതിന് അധികം തുക നൽകേണ്ടതില്ലയ ജിയോ ആപ്പുകളായ ജിയോ സിനിമ, ജിയോ ടിവി എന്നിവയും ലഭിക്കും.
 

reliance jio bring back 499rs prepaid plan

RECOMMENDED FOR YOU: