എസ്ബിഐ കസ്റ്റമേഴ്‌സിനായി ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ അക്കൗണ്ട് തുറന്ന് ട്രാന്‍സാക്ഷന്‍സും മറ്റു സേവനങ്ങളും ഇതുപയോഗിച്ച് ചെയ്യാനാവും.ഇതിനെ എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഫസിലിറ്റി എന്നാണ് പറയുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഫസിലിറ്റിക്കായി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് ബാങ്ക് ഒരു കിറ്റ് നല്‍കും, ഇന്റര്‍നെറ്റ് ബാങ്കിംഗ് കിറ്റ്. എസ്ബിഐ അവരുടെ വെബ്‌സൈറ്റായ onlinesbi.com എന്ന സൈറ്റിലൂടെ ഈ വിവരം അറിയിച്ചുണ്ട്. എസ്ബിഐ പ്രകാരം ഇന്റര്‍നെറ്റ് ബാങ്കിംഗ് കിറ്റില്‍ കിറ്റ് നമ്പര്‍, ഓണ്‍ലൈന്‍ യൂസര്‍നെയിം, പാസ്വേര്‍ഡ് എന്നിവ ഉണ്ട്. എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് സെറ്റപ്പുകള്‍ക്കായി ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താം. ആദ്യമായി ചെയ്യുന്നവര്‍ക്കേ ഇത് ഉപയോഗിക്കാനാവൂ. എങ്ങനെയാണ് ലോഗിന്‍ ചെയ്യേണ്ടതെന്നു വിശദീകരിക്കുന്ന വീഡിയോ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എങ്ങനെയാണ് ആദ്യമായി എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ ലോഗിന്‍ ചെയ്യേണ്ടത്
ആദ്യമായി ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കേണ്ടതിനെപറ്റി എസ്ബിഐ വിവരിച്ചിട്ടുണ്ട്.
onlinesbi.com എന്ന എസ്ബിഐ വെബ്‌സൈറ്റില്‍ പെര്‍സണല്‍ ലോഗിന്‍ സെക്ഷനില്‍ ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
വരുന്ന പേജില്‍ കണ്ട്‌ന്യൂ ടു ലോഗിന്‍ ക്ലിക്ക് ചെയ്ത ശേഷം താഴെഭാഗത്ത് , യൂസര്‍നെയിം അടിക്കാനുള്ള സ്ഥലത്ത് ബാങ്ക് നല്‍കിയ യൂസര്‍നെയിം അടിക്കുക.കിറ്റ് നമ്പര്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് ടൈപ്പ് ചെയ്ത് ടേംസ് ആന്റ് കണ്ടീഷന്‍സ് ചെക്ക് ബോക്്‌സ് ക്ലിക്ക് ചെയ്യുക.
വരുന്ന സ്‌ക്രീനില്‍ പാസ്വേര്‍ഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. പാസ്വേര്‍ഡും കണ്‍ഫര്‍മേഷന്‍ പാസ്വേര്‍ഡും അടിക്കുക. എന്നിട്ട് ലോഗിന്‍ ബ്ട്ടണ്‍ ക്ലിക്ക് ചെയ്യാം.
ഒരിക്കല്‍ ലോഗിന്‍ ചെയ്ത് കയറിയാല്‍ യൂസര്‍നെയിം മാറ്റാന്‍ ആവശ്യപ്പെട്ട് നിര്‍ദ്ദേശം വരും. അവിടെ പുതിയ യൂസര്‍നെയിം അടിച്ചുനല്‍കാം. പിന്നീട് ലോഗിന്‍ ചെയ്യുമ്പോഴെല്ലാം പുതിയ യൂസര്‍നെയിം ആണ് ഉപയോഗിക്കേണ്ട്ത്.
എങ്ങനെയാണ് യൂസര്‍നെയിം സെറ്റ് ചെയ്യേണ്ടത്
20അക്ഷരങ്ങളാണ് യൂസര്‍നെയിമിനും പാസ്വേര്‍ഡിനും എസ്ബിഐ അനുവദിക്കുന്നത്. യൂസര്‍നെയിമും പാസ്വേര്‍ഡും കേസ് സെന്‍സിറ്റീവ് ആണ്. യൂസര്‍നെയിം ആല്‍ഫബെറ്റ്‌സിന്റെയും നമ്പറിന്റെയും കോംപിനേഷനുകളാവാം.
ഒരിക്കല്‍ യൂസര്‍നെയിം ബോക്‌സില്‍ ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ അടുത്തുള്ള ചെക്ക് യൂസര്‍നെയിം അവയിലബിലിറ്റി ലിങ്കില്‍ ക്ലിക്ക് ചെയ്യാം. നമ്മള്‍ അടിക്കുന്ന യൂസര്‍നെയിം ലഭിക്കുമോയെന്ന് ചെക്ക് ചെയ്യാം.
കിറ്റില്‍ നല്‍കിയ കിറ്റ് നമ്പര്‍ അടിക്കണം. യൂസര്‍നെയിമും പാസ്വേര്‍ഡും ഉള്ള പേജിന്റെ പുറകുവശത്തായി കിറ്റ് നമ്പര്‍ കാണാം.
ബാങ്കിംഗ് പാസ്സ്വേര്‍ഡ് എങ്ങനെ സെറ്റ് ചെയ്യാം
അടുത്ത സ്റ്റെപ്പില്‍ ഇഷ്ടമുള്ള പാസ്വേര്‍ഡ് അടിക്കുക.ഇന്റര്‍നെറ്റ് ബാങ്കിംഗ് ഫസിലിറ്റി ഉപയോഗിക്കുന്ന കസ്റ്റമേഴ്‌സ് രണ്ട് പാസ്വേര്‍ഡ് ഉണ്ടാക്കണം. ഒന്ന് ലോഗിന്‍ പാസ്വേര്‍ഡും മറ്റേത് പ്രൊഫൈല്‍ പാസ്വേര്‍ഡും.
അക്കൗണ്ട് ഡീറ്റയില്‍സും മറ്റും കിട്ടാനാണ് ലോഗിന്‍ പാസ്വേര്‍ഡ്. പ്രൊഫൈല്‍ പാസ്വേര്‍ഡ് ഉപയോഗിച്ചാണ് പ്രൊഫൈല്‍ ഡീറ്റയില്‍സ് എഡിറ്റ് ചെയ്യുന്നതും ഇന്‍ട്രാ ബാങ്ക് ബെനിഫിഷ്യറി ആഡ് ചെയ്യുന്നതുമൊക്കെ.
പുതിയ ലോഗിന്‍ പാസ്വേര്‍ഡ് ഉപയോഗിച്ച് വീണ്ടും ലോഗിന്‍ ചെയ്ത് തുടരാം.
മുമ്പെ ഉപയോഗിച്ച പാസ്വേര്‍ഡ് തന്നെ കണ്‍ഫേം പാസ്വേര്‍ഡ് ഫീല്‍ഡില്‍ ടൈപ്പ് ചെയ്ത് പാസ്വേര്‍ഡ് ഉറപ്പിക്കാം.
അടുത്ത പേജില്‍ വരുന്ന ഫോം പൂരിപ്പിച്ച് പ്രൊഫൈല്‍ പാസ്വേര്‍ഡും ഇതേ രീതിയില്‍ സെറ്റ് ചെയ്യാം.
ഉപഭോക്താവിന് മള്‍ട്ടിലിംഗ്വല്‍ ഇമേജ് ബേസ്ഡ് വിര്‍ച്ചല്‍ കീബോഡ് ഉപയോഗിച്ചും പ്രൊഫൈല്‍ പാസ്വേര്‍ഡ് സെറ്റ് ചെയ്യാം. ഇങ്ങനെ സെറ്റ് ചെയ്യുന്ന പാസ്വേര്‍ഡും 8-20 അക്ഷരങ്ങള്‍ ഉള്ളതാവണം. ഇതില്‍ രണ്ട് സ്‌പെക്ഷല്‍ ഇമേജെങ്കിലും ഉണ്ടായിരിക്കണം. ആരോ മാര്‍ക്ക്, ക്ലോക്ക് സിംപല്‍ എന്നിവ ഉദാഹരണം.
ഈ സ്റ്റെപ്പിന് ശേഷം കസ്റ്റമര്‍ ഹിന്റ് ചോദ്യവും ഉത്തരവും സെറ്റ് ചെയ്യണം. ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗ്, ഉറുദു ഭാഷകളിലാവാം.
മള്‍ട്ടിലിംഗ്വല്‍ കീബോര്‍ഡ് ഒപ്ഷനല്‍ ആണ്. സാധാരണ രീതിയില്‍ പാസ്വേര്‍ഡ് സെറ്റ് ചെയ്യാവുന്നതാണ്.
കസ്റ്റമര്‍ക്ക് ഓര്‍മ്മിക്കാന്‍ എളുപ്പമുള്ള സൂചനാചോദ്യവും ഉത്തരവുമാകണം സെറ്റ് ചെയ്യേണ്ടത്.
അതിനുശേഷം ജനനതീയ്യതി 31/ Jan/ 1971 എന്ന ഫോര്‍മാറ്റില്‍ സെറ്റ് ചെയ്യണം.അത് കഴിഞ്ഞ് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി തുടരാം.
എല്ലാം ശരിയായാല്‍ 'Your profile password has been set successfully' എന്ന മെസേജ് കാണിക്കും.
ബാങ്കിംഗ് പാസ്വേര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം
ശരിയായതും ഓര്‍മ്മിക്കാന്‍ എളുപ്പമുള്ളതുമായ പാസ്വേര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നുള്ള നിര്‍ദ്ദേശങ്ങളും ബാങ്ക് നല്‍കുന്നുണ്ട്.
8-20 അക്ഷരങ്ങളാണ് ഉപയോഗിക്കേണ്ടത്. അക്ഷരങ്ങള്‍(A-Z a-z), സംഖ്യകള്‍, സ്‌പെഷല്‍ കാരക്ടേഴ്‌സ് എന്നിവ ഉപയോഗിക്കാം. പാസ്വേര്‍ഡില്‍ ഒരക്ഷരം, ഒരക്കം, ഒരു സ്‌പെഷല്‍ കാരക്ടര്‍ (@#%&*)എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.