രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴ 75ശതമാനത്തോളം കുറച്ചിരിക്കുന്നു.
2018 ഏപ്രില്‍ 1 മുതലാണ് ഈ മാറ്റം നിലവില്‍ വരിക. പുതിയ മാറ്റം 25കോടിയോളം വരുന്ന ഉപയോക്താക്കള്‍ക്ക് വന്‍നേട്ടമാണ്. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയായിരുന്നു ഈടാക്കിയിരിക്കുന്നത്. പുതിയ മാറ്റത്തോടെ ഈ തുക 15രൂപയാകും.മറ്റ് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുളള പിഴ തുക മുമ്പ് 40രൂപവരെയായിരുന്നു.പുതിയതായി വന്ന മാറ്റത്തോടെ ഈ തുക 12ഉം 10ഉം രൂപയായി കുറയും. പിഴ തുകയുടെ മേല്‍ ജി എസ് ടി കൂടി അടയ്‌ക്കേണ്ടതായി വരും.
മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനാല്‍ പിഴയിനത്തില്‍ 8 മാസം കൊണ്ട് ബാങ്ക് ഈടാക്കിയത് 1771കോടി രൂപയായിരുന്നു. ഈ റിപ്പോര്‍ട്ട് വളരെയധികം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരം കാര്യങ്ങളാണ് പിഴ തുക കുറയ്ക്കാന്‍ ബാങ്ക് തീരുമാനിക്കാന്‍ കാരണമായത്.
ജന്‍ധന്‍ അക്കൗണ്ട്, ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, പെന്‍ഷന്‍ അക്കൗണ്ടുകള്‍, സോഷ്യല്‍ സംരംഭങ്ങള്‍ക്കായുള്ള അക്കൗണ്ടുകള്‍ മൈനര്‍ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് മിനിമം ആവറേജ് ബാലന്‍സ് ഈടാക്കില്ല.