1300 ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ് സി കോഡും മാറ്റി എസ്ബിഐ

NewsDesk
1300 ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ് സി കോഡും മാറ്റി എസ്ബിഐ

അഞ്ച് അസോസിയേറ്റ് ശാഖകള്‍ യോജിപ്പിച്ചതിനു പിറകെ  സ്റ്റേറ്റ്ബാങ്ക്ഓഫ് ഇന്ത്യ ബ്രാഞ്ചുകളുടെ പേരും IFSCഉം മാറ്റുന്നു. പ്രധാനപ്പെട്ട സിറ്റികളിലെ ബ്രാഞ്ചുകളുടെ പേരും IFSC ഉം ആണ് മാറ്റുന്നത്. മുംബൈ, ന്യൂ ഡല്‍ഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളുടെ പേരാണ് മാറ്റുന്നത്. 

ബാങ്കിന്റെ റിട്ടേയില്‍ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ ഗുപ്ത, IFSC കോഡു മാറ്റിയ കാര്യം കസ്റ്റമേഴ്‌സിനെ അറിയിച്ചുണ്ടെന്ന് പറഞ്ഞു. ബാങ്ക് ഇന്റേണലി തന്നെ പുതുക്കിയ കോഡുകള്‍ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലും ചില പേമെന്റുകള്‍ ഇപ്പോഴും പഴയ കോഡില്‍ വരുന്നുണ്ടെന്നും അവ പുതിയതിലേക്ക് മാപ്പ് ചെയ്യുന്നുവെന്നും അറിയിച്ചു. കോഡ് മാറിയത് കസ്റ്റമേഴ്‌സിനെ ബാധിക്കില്ലെന്നും മാനേജര്‍ അറിയിച്ചു.

ബാങ്ക് 23000 ബ്രാഞ്ചുകള്‍ അടച്ചു. ബ്രാഞ്ചിന്റെ പുതിയതും പഴയതുമായ പേരും IFSC കോഡും ബാങ്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. IFSC എന്നത് 11ഡിജിറ്റ് ആല്‍ഫാ ന്യൂമറിക് കോഡാണ്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്റഡ് ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റത്തിനു കീഴിലുള്ള എല്ലാ ബാങ്ക് ബ്രാഞ്ചുകളേയും ഐഡന്റിഫൈ ചെയ്യാനുള്ള യുണീക് നമ്പറാണിത്. 

ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക്RTGS, NEFT, IMPS സൗകര്യങ്ങളുപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഐഎഫ്എസ്‌കോഡ് ആവശ്യമാണ്. ഏപ്രിലില്‍ എസ്ബിഐ അഞ്ച് അസോസിയേറ്റ് ബ്രാഞ്ചുകള്‍ ലയിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനേര്‍ ആന്റ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നിവയും ഭാരതീയ മഹിളാ ബാങ്കും.

SBI changes 1300 names and IFSC codes of branches

RECOMMENDED FOR YOU: