രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സെര്‍വീസ് ചാര്‍ജുകള്‍ പുതുക്കിയിരിക്കുന്നു. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോഴുള്ളതും, അവരുടെ മൊബൈല്‍ ആ്പ്പ് എസ്ബിഐ ബാങ്ക് ബഡ്ഡി ഉപയോഗിക്കുമ്പോഴുള്ളതും അവരുടെ മറ്റു സേവനങ്ങളുടേയും ചാര്‍്ജ്ജ് പുതുക്കിയത് ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
ബാങ്കിന്റെ മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുമ്പോഴാണ് 25രൂപ സെര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എടിഎമ്മുകള്‍ ഒരു മാസം 8 ഫ്രീ ട്രാന്‍സാക്ഷന്‍സ്(5 എണ്ണം എസ് ബി ഐ എടിഎം + 3 മറ്റുള്ള ബാങ്ക് എടിഎം) വരെ അനുവദിക്കും. ഇ്ത് മെട്രോ നഗരങ്ങളിലെ കണക്കാണ്. മറ്റു നഗരങ്ങളില്‍ ഇത് 10 ഫ്രീ ട്രാന്‍സാക്ഷന്‍സ് പെര്‍ മന്ത് എന്ന തോതിലാണ്.
മാസത്തില്‍ നാല് ഫ്രീ എടിഎം വിത്ത്‌ഡ്രോവല്‍സ് എന്നത് ബാസിക് സേവിംഗ്‌സ് ഡെ്‌പ്പോസിറ്റ് അക്കൗണ്ട്ുകള്‍ ഉള്ളവര്‍ക്കാണ്. എസ്ബിഐ ബാസിക്ക് സേവിംഗ്‌സ് അക്കൗണ്ട് എന്നത് പാവപ്പെട്ടവര്‍ക്ക് ഒരു ചാര്‍ജ്ജും ഈടാക്കാതെ അക്കൗണ്ട് തുടങ്ങാനുള്ള ഒരു പദ്ധതിയാണ്. ഇത്തരം അക്കൗണ്ട് ഒരു തരത്തിലുമുള്ള സേവനചാര്‍ജ്ജുകള്‍ ഈടാക്കുന്നില്ല. ഇത്തരം അക്കൗണ്ട് എടുത്തവര്‍ക്ക് മറ്റൊരു അക്കൗണ്ടും ഓപ്പണ്‍ചെയ്യാന്‍ സാധിക്കില്ല.
എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും പല തരത്തിലുള്ള ട്രാന്‍സാക്ഷനുകള്‍ക്കുള്ള ചാര്‍ജ്ജുകളും ജൂണ്‍ ഒന്നു മുതല്‍ പുതുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ട്രാന്‍സ്‌ഫേഴ്‌സ് : IMPs or Immediate Payment Service ഉപയോഗിച്ചുള്ള 1ലക്ഷം വരെയുള്ള ട്രാന്‍സാക്ഷനുകള്‍ക്ക് 5രൂപയും സെര്‍വീസ് ടാക്‌സും ഈടാക്കും. 1ലക്ഷത്തിനും 2ലക്ഷത്തിനും ഇടയിലുള്ള തുകയ്ക്ക് 15രൂപയും സെര്‍വീസ് ടാക്‌സും 2ലക്ഷത്തിനും 5ലക്ഷത്തിനുമിടയില്‍ വരുന്ന തുകയ്ക്ക് 25രൂപയും സെര്‍വീസ് ടാക്‌സും എന്നതാണ് പുതുക്കിയ നിരക്കുകള്‍.
കേടായ നോട്ടുകള്‍ മാറ്റി എടക്കുക: 5000രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള കേടായ 20 നോ്ട്ടുകള്‍ മാറിയെടുക്കുമ്പോള്‍ 2രൂപയും സെര്‍വീസ് ടാക്‌സും ആണ് ഈടാക്കുക
ചെക്ക്ബുക്ക് : ജൂണ്‍ 1 മുതല്‍ ബാസിക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ 10ലീഫ്് വരുന്ന ചെക്ക്ബുക്കിനായി 30രൂപയും സെര്‍വീസ് ടാക്‌സും 25 ലീഫ് വരുന്നതിന് 75രൂപയും സെര്‍വീസ് ടാക്‌സും 50 ലീഫുള്ള ചെക്കബുക്കിനായി 150രൂപയും സെര്‍വീസ് ടാക്‌സുമാണ് ഈടാക്കുക.
എടിഎം കാര്‍ഡ് : ജൂണ്‍ 1 മുതല്‍ പുതിയ ഡെബിറ്റ കാര്‍ഡുകള്‍ ഈഷ്യൂ ചെയ്യുന്നതിന് ചാര്‍ജ്ജ് ഈടാക്കും. RuPay ക്ലാസ്സിക് കാര്‍ഡുകള്‍ മാത്രമായിരിക്കും ഇനി സൗജന്യമായി ലഭിക്കുക.
ക്യാഷ് വിത്ത്‌ഡ്രോവല്‍സ് : ബാസിക് സേവിംഗ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുള്ളവര്‍ക്ക് മാസം 4 (എടിഎം ഉള്‍പ്പെടെ) വിത്തഡ്രോവല്‍സാണ് ലഭ്യമാകുക. മറ്റുള്ള വിത്ത്‌ഡ്രോവല്‍സ് 50രൂപയും സെര്‍വീസ് ടാക്‌സും എസ്ബിഐ ബ്രാഞ്ചില്‍ നിന്നും, മറ്റുള്ള ബാങ്കുകളില്‍ നിന്നും 20രൂപയും സെര്‍വീസ് ടാക്‌സും ഈടാക്കും.