ഗൂഗിളിന്റെ സോഷ്യല്‍മീഡിയ സംവിധാനം ഗൂഗിള്‍ പ്ലസ് പൂട്ടുന്നു. ഗൂഗിള്‍ പ്ലസിലെ സാങ്കേതിക പിഴവാണ് അടച്ചുപൂട്ടുന്നതിന് പിന്നിലെ കാരണം. ഇത് കാരണം ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഡെവലപ്പര്‍മാരിലേക്ക് എത്തുകയുണ്ടായി. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്തതായി വ്യക്തമല്ല.
ഗൂഗിള്‍ അനലിസിസ് പ്രകാരം 438ഓളം അപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലസ് എപിഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഡെവലപ്പര്‍മാര്‍ക്ക് ഈ ബഗിനെ കുറിച്ച് അറിവുള്ളതായി തെളിവില്ല.
പ്രൊജക്ട് സ്‌ട്രോഹ് എന്ന പേരില്‍ ഗൂഗിള്‍ ഈ വര്‍ഷം ആദ്യം ആരംഭിച്ച പ്രയത്‌നത്തിന്റെ ഭാഗമായാണ് ഈ ടെക്‌നികല്‍ ബഗ് കണ്ടെത്തിയത്. ഗൂഗിള്‍ അക്കൗണ്ടിലേക്കുള്ള തേര്‍ഡ് പാര്‍ട്ടി ഡെവലപ്പര്‍മാരുടെ ആസസിനെ പറ്റിയുള്ള പഠനത്തിനിടെയാണ് ഇത ശ്രദ്ധയില്‍പ്പെട്ടത്.
കൂടാതെ ഗൂഗിള്‍ പ്ലസിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വരാത്തതും അടച്ചുപൂട്ടുന്നതിന് കാരണമാകുന്നു. ഗൂഗിള്‍പ്ലസിലെ 90ശതമാനം ആളുകളും അഞ്ച് സെക്കന്റില്‍ താഴെ മാത്രമേ പ്ലസില്‍ നില്‍ക്കുന്നുള്ളൂ.
എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കായുള്ള സേവനം തുടരുമെന്നും ഗൂഗിള്‍ അറിയിച്ചു. കമ്പനികളിലെ ആഭ്യന്തര ആശയവിനിമയങ്ങള്‍ക്കായി ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നതിനാലാണിത്.