ടെക് ഭീമന്മാരായ ഗൂഗിൾ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോം ഗൂഗിൾ മീറ്റ് സെപ്തംബർ 30ന് ശേഷം ഫ്രീ വെർഷൻ 60 മിനിറ്റാക്കി ലിമിറ്റ് ചെയ്യുന്നു.
സെപ്തംബർ 30 വരെ മാത്രമാവും ഗൂഗിൾ അക്കൗണ്ടുള്ള ഏവർക്കും സൗജന്യമായി മീറ്റ് അക്കൗണ്ട് തുടങ്ങാനും 100 വരെ അംഗങ്ങളെ ചേർത്ത് കോൺഫറൻസ് നടത്താനുമാവുക. അതിന് ശേഷം പ്രീമിയം സേവനങ്ങൾ ഒരു മണിക്കൂറായി ലിമിറ്റ് ചെയ്യും.
ജിസ്യൂട്ട്, ജി സ്യൂട്ട് ഫോർ എഡ്യുക്കേഷൻ തുടങ്ങിയ സേവനങ്ങൾക്കും അഡ്വാൻസ്ഡ് ഫീച്ചറുകൾ ലഭ്യമാവുന്നത് സെപ്തംബർ 30 വരെയാക്കും. നിലവിൽ ഉപയോക്താക്കൾക്ക് വീഡിയോ കോൺഫറൻസുകൾക്ക് 250 പേരെ വരെ ഉൾപ്പെടുത്താനും ഒരൊറ്റ ഡൊമെയ്നിൽ ഒരു ലക്ഷം ആളുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാനും മീറ്റിംഗുകൾ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്യാനുമുള്ള സൗകര്യം ലഭിച്ചിരുന്നു. ഇത്തരം ഫീച്ചറുകൾ പ്രീമിയം ഉപയോക്താക്കൾക്ക് മാത്രമാവും സെപ്തംബർ 30ന് ശേഷം ലഭ്യമാവുക.
ജി സ്യൂട്ട് എന്റർപ്രൈസ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാക്കുക. മാസം 25 ഡോളർ ആണ് ഇത്തരം അക്കൗണ്ടുകൾക്ക് ഏകദേശം വില.
കോവിഡ് വ്യാപനം മൂലം ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ജിസ്യൂട്ട്, ജിസ്യൂട്ട് ഫോർ എജ്യുക്കേഷൻ ഉപയോക്താക്കൾക്ക് ഫീച്ചറുകൾ സൗജന്യമായി നൽകിയതോടെ പ്രതിദിന ഉപയോഗം 30 ഇരട്ടിയായി വർധിക്കുകയും മീറ്റിംഗുകളുടെ സമയം 3000കോടി മിനിറ്റുകളായി വർധിക്കുകയും ചെയ്തു.
മെയ് 1 മുതലാണ് ഗൂഗിൾ പ്രീമിയം സേവനങ്ങൾ സൗജന്യമായി നൽകി തുടങ്ങിയത്‍. അടുത്തിടെ ഗൂഗിൾ മീറ്റിൽ ഒരേ സമയം കാണാവുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്തു. മീറ്റിംഗ് സംഘടിപ്പിക്കുന്ന ആളെ പ്രത്യേകം കാണിക്കുന്ന സംവിധാനവും ഉണ്ട്.