ഫ്‌ലിപ്പ്കാര്‍ട്ട് പുതിയ പെയ്‌മെന്റ് ഒപ്ഷന്‍ അവതരിപ്പിച്ചു, കാര്‍ഡ്‌ലെസ്സ് ക്രഡിറ്റ്, ആമസോണ്‍ ഇന്ത്യ, അവരുടെ ആമസോണ്‍ പെ ഇഎംഐ ക്രഡിറ്റ് ഒപ്ഷന്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത്. 60000രൂപ വരെ ഇന്‍സ്റ്റന്റ് ക്രഡിറ്റ്, കമ്പനി ഈ വര്‍ഷം തുടക്കത്തില്‍ അവതരിപ്പിച്ച പേ ലേറ്റര്‍ എന്ന ഫീച്ചറിനു തുടര്‍ച്ചയായാണ് ഇത്.
ഫ്‌ലിപ്പ്കാര്‍ട്ട് അവരുടെ നല്ല ഒരു ഭാഗം ഷെയര്‍ യുഎസ് റീട്ടെയില്‍ സ്ഥാപനമായ വാള്‍മാര്‍ട്ടിന് വിറ്റിരുന്നു. പുതിയ സിസ്റ്റം ക്രഡിറ്റ് ലഭിക്കാനായുള്ള പ്രൊസസ്സും മറ്റും ഇല്ലാതാക്കാനായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് കമ്പനി.
ഇന്‍സ്റ്റന്റ് ക്രഡിറ്റ് ലൈന്‍ ലഭിക്കാനായുള്ള പ്രൊസസ്സിന് വെറും 60സെക്കന്റ് മാത്രം മതി. ഉപഭോക്താക്കളുടെ ഫ്‌ലിപ്പ്കാര്‍ട്ട് ബിഹേവിയര്‍ അനുസരിച്ചായിരിക്കും എത്ര തുക ലഭിക്കുമെന്ന് നിശ്ചയിക്കുന്നത്. ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ആണുള്ളത്, അടുത്ത മാസം അടയ്ക്കുക, അല്ലെങ്കില്‍ ഇഎംഐ ആയി 3-12 മാസം കൊണ്ട് തുക അടയ്ക്കുക. 2000 രൂപയില്‍ കുറഞ്ഞ തുകയ്ക്ക് ഒടിപി ഇല്ലാതെ തന്നെ ചെക്ക് ഔട്ട് ചെയ്യാനാവും. ആദ്യത്തെ ഓപ്ഷന്‍ സ്വീകരിക്കുന്നവര്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ്ബാങ്കിംഗ് വഴി പണം അടയ്ക്കാം.