ഫ്‌ലിപ്പ്കാര്‍ട്ട് അവരുടെ അഞ്ചാമത് ബിഗ് ബില്ല്യണ്‍ സെയില്‍ തീയ്യതി പ്രഖ്യാപിച്ചു.ഈ വര്‍ഷം ഒക്ടോബര്‍ 10ന് സെയില്‍ ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സെയിലിന്റെ ഭാഗമായി ഡിസ്‌കൗണ്ടുകളും ഒട്ടേറെ ഓഫറുകളും ലഭിക്കും. കസ്റ്റമേഴ്‌സിന് വിവിധ പേമെന്റ് ഓപ്ഷനുകള്‍ ലഭ്യമാക്കാനായി ഇത്തവണ മാസ്റ്റര്‍കാര്‍ഡുമായാണ് ഫ്‌ലിപ്പ്കാര്‍ട്ട് ടൈഅപ്പ്. എതിരാളികളായ ആമസോണും ഫെസ്റ്റിവല്‍ സീസണ്‍ സെയില്‍ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
മുന്‍സെയിലുകളെ പോലെ തന്നെ വിവിധ ഘട്ടങ്ങളായാണ് ഇത്തവണയും സെയില്‍. ആദ്യദിവസം ഫാഷന്‍, ടിവി, ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍,സ്മാര്‍ട്ട് ഉപകരണങ്ങള്‍, തുടങ്ങിയ കാറ്റഗറികള്‍ക്കായിരിക്കും ഓഫര്‍. രണ്ടാമത്തെ ദിവസം ആയിരിക്കും സ്മാര്‍ട്ട്‌ഫോണുകള്‍ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഡീലുകള്‍ പ്രഖ്യാപിക്കുക. അവസാന മൂന്നുദിവസം ഒട്ടുമിക്ക കാറ്റഗറിയിലെയും ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ ലഭ്യമാകും. സാധാരണ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ ഫ്‌ലിപ്പ്കാര്‍ട്ട് ഫ്‌ലാഷ് സെയിലും ഓരോ മണിക്കൂറിലും നടത്തും. ഓരോ എട്ട് മണിക്കൂര്‍ തോറും പുതിയ ഡീലുകള്‍ പ്രഖ്യാപിക്കുകയും ചെയ്യും.
ഫ്‌ലിപ്പ് കാര്‍ട്ട് ഇത്തവണ ഒട്ടേറെ പേമെന്റ് ഓപ്ഷനും അവതരിപ്പിക്കുന്നുണ്ട്. എച്ചഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് യൂസേഴ്‌സിന് ഒരുപാടു പേമെന്റ് ഓഫറുകള്‍ ലഭ്യമാകും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐയ്ക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ നല്‍കും. ഈസി ഇന്‍സ്റ്റാള്‍മെന്റായി അടച്ചു തീര്‍ക്കാവുന്ന തരത്തില്‍ 60000രൂപ വരെ കാര്‍ഡ്‌ലെസ്സ് ക്രഡിറ്റ് സൗകര്യവും ഫ്‌ലിപ്പ്കാര്‍ട്ട് ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഫ്‌ലിപ്പ്കാര്‍ട്ട് പേ ലേറ്റര്‍ സൗകര്യവും ഉപയോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതനുസരിച്ച് അടുത്ത മാസം പണം അടച്ചാല്‍ മതി.
ഫ്‌ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ബിഗ് ബില്ല്യണ്‍ സെയില്‍ നേരത്തേ ലഭ്യമാകും ഈ വര്‍ഷം. സെയിലിന് മൂന്നുമണിക്കൂര്‍ മുമ്പേ തന്നെ പ്ലസ് അംഗങ്ങള്‍ക്ക് സെയില്‍ ലഭ്യമാകും. ഫോണ്‍പേ ഉപയോഗിക്കുന്നവര്‍ക്കും ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവര്‍ക്ക് സെയിലില്‍ മൊബൈല്‍ റീചാര്‍ജ്ജ്, ട്രാവലിംഗ് എന്നിവയ്ക്ക് ഡിസ്‌കൗണ്ട് ഓഫറുകള്‍ ലഭ്യമാകും.
ഈ വര്‍ഷത്തെ ഉത്സവസെയില്‍ പ്രൊമോഷന്റെ ഭാഗമാകാനായി അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, വിരാട് കോലി എന്നിവരുമായി കരാറൊപ്പിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രൊമോഷനായി കണ്ടന്റ് മാര്‍ക്കറ്റിംഗ് നടത്തും.
ആമസോണും ദ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്‌ററിവല്‍ എന്ന പേരില്‍ ഉത്സവകാല കച്ചവടം തുടങ്ങുന്നുണ്ട്. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. മുന്‍കാലങ്ങളനുസരിച്ച് ഇരുവരും ഒരേ സമയത്താണ് ഉത്സവസെയില്‍ ആരംഭിക്കുക പതിവ്.