യുസിബ്രൗസര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചെത്തി

NewsDesk
യുസിബ്രൗസര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരിച്ചെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പെട്ടെന്ന്് അപ്രത്യക്ഷമായ യുസി ബ്രൗസര്‍ തിരിച്ചെത്തി. ബുധനാഴ്ച നവംബര്‍ 22ന് യുസിബ്രൗസറിന്റെ പുതിയ വെര്‍ഷന്‍ പ്ലേസ്‌റ്റോറില്‍ തിരിച്ചെത്തി.

ഗൂഗിളിന്റെ പോളിസികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയാണ് ബ്രൗസര്‍ പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്.

പ്ലേസ്റ്റോറില്‍ നിന്നും ഒഴിവാക്കിയ ശേഷവും എല്ലാ സാങ്കേതിക സംവിധാനങ്ങളും തുടര്‍ച്ചയായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. യുസി ബ്രൗസര്‍ ഉപയോഗിച്ചു ശീലമായവര്‍ അതിന്റെ മിനിപതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആയതിനാല്‍ യുസിബ്രൗസര്‍ മിനി പ്ലേസ്റ്റോറിലെ ഫ്രീ ആപ്ലിക്കേഷനില്‍ മുന്‍നിരയിലെത്തുകയും ചെയ്തിരുന്നു. ആലിബാബ മൊബൈല്‍ ബിസിനസ്സ് ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ യങ്‌ലീ പറഞ്ഞു.

ഇന്ത്യയില്‍ 45ശതമാനത്തോളം ഓഹരിയുള്ള യുസിബ്രൗസര്‍ മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.പ്ലേസ്റ്റോറില്‍ നിന്നും 50 കോടിയിലധികം ആളുകളാണ് ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.

ബ്രൗസറിലെ സെറ്റിംഗ് ഗൂഗിള്‍ പോളിസിയ്ക്ക് വിരുദ്ധമായതിനാലാണ് ആപ്ലിക്കേഷന്‍ പ്ലേസ്്‌റ്റോറില്‍ നിന്നും നീക്കം ചെയതതെന്നും അല്ലാതെ മീഡിയ റിപ്പോര്‍ട്ടുകളില്‍ വന്നതുപോലെ സുരക്ഷാപ്രശ്‌നങ്ങളാലല്ലെന്നും യുസി വെബ് വ്ക്താവ് വ്യക്തമാക്കിയിരുന്നു.

Uc browsers new version in google playstore

RECOMMENDED FOR YOU: