ജിയോ ടിവി ലൈവ് സ്ട്രീമിങ് സേവനത്തിന്റെ വെബ് പതിപ്പ് റിലയന്‍സ് ജിയോ അവതരിപ്പിച്ചു. മുമ്പ് ജിയോ സിനിമയുടെ വെബ് പതിപ്പും ഇറക്കിയിരുന്നു. ഇനി വെബ് ബ്രൗസറിലൂടെയും സൗജന്യമായി ടെലിവിഷന്‍ ചാനലുകള്‍ കാണാന്‍ സാധിക്കും.
jiotv.com എന്നാണ് വെബ്‌സൈറ്റിന്റെ പേര്. എന്റര്‍ടെയ്ന്‍മെന്റ്, സിനിമ ,ന്യൂസ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെയുള്ള കാറ്റഗറികള്‍ വെബ്‌സൈറ്റിലുണ്ടാകും.എച്ച്ഡി ചാനലുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രാദേശികഭാഷാ ചാനലുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ജിയോ ടിവി, ജിയോ സിനിമ വെബ്‌സൈറ്റുകളും ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യമാകുക. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനും ജിയോ ഐഡിയും പാസ് വേഡും ആണ് ഉപയോഗിക്കേണ്ടത്.
മൊബൈലില്‍ എല്ലായ്‌പ്പോഴും ജിയോ നെറ്റ് വര്‍ക്കിലായിരിക്കണമെന്നുണ്ട്. എന്നാല്‍ വെബ്‌സൈറ്റില്‍ ഇത്തരം നിബന്ധനകളില്ല. ബ്രൗസര്‍ വഴി വെബ്‌സൈറ്റ് തുറക്കാന്‍ മറ്റു നെറ്റവര്‍ക്കുകളോ വൈഫൈ കണക്ഷനുകളോ ഉപയോഗിക്കാവുന്നതാണ്.
ജിയോ ടിവി വെബ്‌സൈറ്റ് താല്കാലികമായി പിന്‍വലിച്ചിരിക്കുകയാണിപ്പോള്‍. ജിയോസിനിമ സൈറ്റ് ലഭ്യമാണ്.