റിലയന്‍സ് ജിയോ ഡിടിഎച്ച് രംഗത്തേക്കും കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെറ്റ് ടോപ്പ് ബോക്‌സ് തയ്യാറായതായും ഏപ്രിലില്‍ തന്നെ ലോഞ്ച് ചെയ്യുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.ജിയോടേതെന്നു കരുതുന്ന സെറ്റ്‌ടോപ്പ് ബോക്‌സിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന മോഡമായും പ്രവര്‍ത്തിക്കാവുന്നതാണ് ജിയോയുടെ സെറ്റ് ടോപ്പ് ബോക്‌സുകള്‍.ജിയോയുടെ ബ്രോഡ്ബ്രാന്റ് കണക്ഷന്‍ ഹൈ ഇന്റര്‍നെറ്റും സ്പീഡും ടിവി ചാനലുകള്‍ ഓണ്‍ലൈനായി കാണാനുള്ള സൗകര്യവും ഓഫര്‍ ചെയ്യുന്നു.
ജിയോ ബ്രോഡ്ബ്രാന്റ് സെര്‍വീസിനുവേണ്ടിയുള്ള ഒപ്റ്റിക്കല്‍ ഫൈബറുകള്‍ പ്രധാന പട്ടണങ്ങളിലെല്ലാം ഇപ്പോള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. മെയ് ആദ്യവാരത്തിലാവും ജിയോ ഡിടിഎച്ച് ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.ജിയോ ബ്രോഡ്ബ്രാന്റ് സെര്‍വീസും ഡിടിഎച്ചും ഒരുമിച്ചു ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
50 ഹൈഡെഫിനിഷന്‍ ചാനലുകള്‍ ഉള്‍പ്പെടെ 360 ചാനലുകളാണ് ജിയോടിവിയുടെ വാഗ്ദാനം. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. 1800രൂപയായിരിക്കും ജിയോ ഡിടിഎച്ചിന് വില വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ പ്ലാന്‍ 180രൂപയിലും ആണ്. ഡിടിഎച്ച് ബുക്കിംഗ് ഏപ്രില്‍ മാസത്തില്‍ തന്നെ ആരംഭിക്കും.
ഏഴ് ദിവസം വരെ ടിവി പരിപാടികള്‍ സൂക്ഷിച്ചുവെയ്ക്കാനുള്ള സൗകര്യം ,ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളും ജിയോ സെറ്റ് ടോപ്പ് ബോക്‌സിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.