യൂട്യൂബ് വീഡിയോ വഴി പണം സമ്പാദിക്കാനുള്ള വഴികളിലൊന്ന് വ്യൂസ് ആണ്. വീഡിയോ യൂസര്‍ കാണുന്നതിനനുസരിച്ച് അതിലെ പരസ്യം വഴി ചെറിയ ഒരു തുക സമ്പാദിക്കാനാവും.
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കുന്നതിനായി പുതിയ ഒരു മാര്‍ഗ്ഗം ഗൂഗിള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ ചാറ്റ് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ചാറ്റോടു കൂടിയ ലൈവ് സ്ട്രീം വീഡിയോ പബ്ലിഷ് ചെയ്യുമ്പോള്‍ ഉപഭോക്താവിന് ഒരു സൂപ്പര്‍ ചാറ്റ് സെല്‍ ചെയ്യാന്‍ സാധിക്കും.
ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഒരു ചാറ്റ് മെസേജ് ആണിത്. സ്ട്രീം ചെയ്യുന്ന ആളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ഇത്തരത്തിലുള്ള ഹൈലൈറ്റഡ് മെസേജുകള്‍ വ്യൂ ചെയ്യുന്ന ആളിനെ സഹായിക്കുന്നു. പെട്ടെന്ന് തന്നെ ചോദ്യത്തിനുള്ള മറുപടി ഇത്തരം മെസേജുകളിലൂടെ ലഭിക്കും.സൂപ്പര്‍ ചാറ്റുകള്‍ 5 മണിക്കൂര്‍ വരെ മെസേജ് ക്യൂവില്‍ ഏറ്റവും മുകളിലായി തുടരും.
ഇതോടെ ഫാന്‍ ഫണ്ടിംഗ് സംവിധാനം നിര്‍ത്തലാക്കുന്നതായി ഗൂഗിളിന്റെ യൂട്യൂബ് പ്രൊഡക്ട് മാനേജര്‍ പറഞ്ഞു. ഇപ്പോള്‍ സൂപ്പര്‍ ചാറ്റിന്റെ ബീറ്റാ വേര്‍ഷനാണ് ഇറക്കിയിരിക്കുന്നത്. ജനുവരി 31 ഓടെ ഇതിന്റെ ഒറിജിനല്‍ എല്ലാവര്‍ക്കും ലഭ്യമാകും