ഗൂഗിള്‍ അവരുടെ സെര്‍ച്ച് എന്‍ജിനില്‍ നിന്നും ഇന്‍സ്റ്റന്റ് സെര്‍ച്ച് ഫീച്ചര്‍ നിര്‍ത്താനൊരുങ്ങുന്നു. ഓട്ടോ ഫില്‍ ഒപ്ഷനല്ല നിര്‍ത്തുന്നത്, ഗൂഗിള്‍ സെര്‍ച്ച് ബാറില്‍ സെര്‍ച്ച് കീവേര്‍ഡ് ടൈപ്പ് ചെയ്യുമ്പോള്‍ ഡ്രോപ്ഡൗണ്‍ ആയി വരുന്ന സെര്‍ച്ച് നിര്‍ദ്ദേശങ്ങളാണ് നിര്‍ത്തുന്നത്.
2010ല്‍ തുടങ്ങിയതാണ് ഇന്‍സ്റ്റന്റ് സെര്‍ച്ച് ഫീച്ചര്‍. മൊബൈലിലും ഡെസ്‌ക്ക്‌ടോപ്പിലും യൂണിഫൈഡ് ഡിസൈന്‍സ് ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത് നിര്‍ത്തലാക്കുന്നത്.
മൊബൈല്‍ യൂസേഴ്‌സിന് സൗകര്യപ്രദമാവാന്‍ വേണ്ടിയാണ് ഈ ഫീച്ചര്‍ ആരംഭിച്ചത്. ആവശ്യമുള്ള വിവരങ്ങള്‍ എളുപ്പം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതായിരുന്നു ഇന്‍സ്റ്റന്റ് സെര്‍ച്ച് ഒപ്ഷന്‍. ഡെസ്‌ക്ടോപ്പില്‍ സെര്‍ച്ച് കീവേഡ്‌സ് മുഴുവന്‍ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടില്ലെങ്കിലും മൊബൈലില്‍ വളരെ സൗകര്യപ്രദമാക്കുക സെര്‍ച്ചിംഗ് എന്നതിനായിരുന്നു പ്രാധാന്യം. എല്ലാതരത്തിലുള്ള ഡിവൈസസിലും സെര്‍ച്ചിംഗ് സുഖകരമാക്കുന്ന പ്ലാറ്റ് ഫോം ഒരുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായാണ് ഇന്‍സ്റ്റന്റ് സെര്‍ച്ച് നിര്‍ത്തുന്നതെന്നും ഗൂഗിള്‍ വക്താവ് പറയുകയുണ്ടായി.
യൂസേഴ്‌സ് മൊബൈലില്‍ സെര്‍ച്ച് ചെയ്യുന്ന രീതിയിലെ വ്യത്യാസവും കൂടുതല്‍ സൗകര്യമുള്ള ഡിവൈസുകളും സെര്‍ച്ച് മോഡിഫിക്കേഷന്‍ വരുത്താന്‍ കാരണമായി.