ഒരു വര്‍ഷത്തെ സൗജന്യ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ബിഎസ്എന്‍എല്‍

NewsDesk
ഒരു വര്‍ഷത്തെ സൗജന്യ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ബിഎസ്എന്‍എല്‍

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്റ് ഉപയോക്താക്കള്‍ക്കായി ഒരു വര്‍ഷത്തെ സൗജന്യ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ സേവനം നല്‍കുന്നു. ടെലികോം ഓപ്പറേറ്റര്‍ ആമസോണുമായുള്ള പങ്കാളിത്തത്തെ പറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 999രൂപ വില വരുന്ന ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് തങ്ങളുടെ പോസ്റ്റ്‌പെയ്ഡ്,ബ്രോഡ്ബാന്റ് യൂസേഴ്‌സിന് ലഭ്യമാക്കുമെന്നായിരുന്ന.ു. പുതിയ ഓഫര്‍ പ്രകാരം ഇന്ത്യയിലെ ബിഎസ്എന്‍എല്‍ കസ്റ്റമേഴ്‌സിന് 399രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്കും 745രൂപ മുതലുള്ള ലാന്‍ഡ് ലൈന്‍ ബ്രോഡ്ബാന്റ് ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് കൂടുതല്‍ പണം മുടക്കാതെ തന്നെ ആമസോണ്‍ പ്രൈം സേവനം ലഭ്യമാകും.


എയര്‍ടെല്‍, വൊഡാഫോണ്‍, റിലയന്‍സ് ജിയോ എന്നിവരോട് പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായാണിത്. സബ്‌സ്‌ക്രൈബേഴ്‌സിന് പുതിയ ഓഫര്‍ ലഭ്യമായിതുടങ്ങി. ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് പ്രൈം വീഡിയോ സ്ട്രീമിംഗ്- മൂവിസ്, ടിവി ഷോകള്‍, സ്റ്റാന്റ്-അപ്പ് കോമഡി, എന്നിവയും ആമസോണ്‍ പ്രൈം ഒറിജിനല്‍ സീരീസും ലഭ്യമാകും. കൂടാതെ പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ആമസോണ്‍ ഷോപ്പിംഗില്‍ അണ്‍ലിമിറ്റഡായി വേഗത്തിലും സൗജന്യവുമായ ഷിപ്പിംഗ് സാധ്യമാകും. പ്ലാറ്റഫോമില്‍ വരുന്ന ഡീലുകള്‍ക്കും ഓഫറുകളും വേഗം ലഭ്യമാകുകയും ചെയ്യും. ആമസോണ്‍ പ്രൈം മ്യൂസിക് വഴി പരസ്യം ഇല്ലാത്ത മ്യൂസികും സ്ട്രീം ചെയ്യുന്നുണ്ട്. കൂടാതെ പുതിയതായ പ്രൈം റീഡിംഗ് വഴി ഇ ബുക്ക് റീഡിംഗും സാധ്യമാകും.
എങ്ങനെ ലഭ്യമാകും ബിഎസ്എന്‍എല്‍ സൗജന്യ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍

  1.  399 രൂപയോ അതിനു മുകളിലോ വരുന്ന ബിഎസ്എന്‍എല്‍ പോസ്റ്റ്‌പെയ്്ഡ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.ലാന്‍ഡ് ലൈന്‍ യൂസേഴ്‌സ് 745രൂപ മുതലുള്ള പ്ലാനുകള്‍
  2.  ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ സ്‌പെഷല്‍ ബിഎസ്എന്‍എല്‍ ആമസോണ്‍ ഓഫര്‍ ബാനര്‍ ക്ലിക്ക് ചെയ്യുക
  3.  ഒടിപി ജനറേറ്റ് ചെയ്യാനായി ബിഎസ്എന്‍എല്‍ നമ്പര്‍ നല്‍കുക. ആമസോണ്‍ ലോഗിന്‍ ക്രഡന്‍ഷ്യല്‍സ് ഉപയോഗിച്ച് സേവനം വാലിഡേറ്റ് ചെയ്ത് ആക്ടീവാക്കാം.
  4.  സ്മാര്‍ട്ട് ടിവി, ഫയര്‍ ടിവി , സ്മാര്‍ട്ട് ഫോണ്‍ എന്നിവയിലേതിലെങ്കിലും പ്രൈം വീഡിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 

 
BSNL provides 1 year free amazon prime membership for postpaid and broadband users

RECOMMENDED FOR YOU: