199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ അപ്ഡേറ്റ് ചെയ്ത് ബിഎസ്എൻഎൽ

NewsDesk
199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ അപ്ഡേറ്റ് ചെയ്ത് ബിഎസ്എൻഎൽ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ റിവൈസ് ചെയ്തിരിക്കുന്നു. അൺലിമിറ്റ്ഡ് ഓഫ് നെറ്റ്, ഓൺനെറ്റ് വോയ്സ് കോളുകൾ ഫെയര്‍ യൂസേജ് പോളിസി ഇല്ലാതെ തന്നെ ലഭിക്കും. നേരത്തെ 199രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിൽ 300മിനിറ്റ് ഓഫ്നെറ്റ് കോളുകളാണ് ലഭിച്ചിരുന്നത്. പുതിയ റിവിഷൻ അനുസരിച്ച് ഫ്രീ വോയ്സ് കോൾ ഫോർവാഡിംഗ് സൗകര്യം ലാൻഡ് ലൈനിലേക്കും, ബിഎസ്എൻഎൽ അല്ലെങ്കിൽ മറ്റു ഓപ്പറേറ്റർ നമ്പറിലേക്ക് ലഭിക്കും. 199രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ 25ജിബി മാസം ഡാറ്റയും 75ജിബി വരെ ഡാറ്റ റോളോവര്‍ സൗകര്യവുമുണ്ടാകും.

ഫെബ്രുവരി 1മുതൽ ബിഎസ്എൻഎൽ 199രൂപയുടെ റിവൈസ്ഡ് പ്ലാൻ ലഭ്യമാണ്. കഴിഞ്ഞ ഡിസംബറിൽ ബിഎസ്എൻഎൽ 199രൂപ പ്ലാൻ റിവൈസ് ചെയ്തിരുന്നു. 25ജിബി ഡാറ്റ മാസം അൺലിമിറ്റഡ് വോയ്സ് കോളിനൊപ്പം ലഭ്യമാക്കി. 

Read more topics: BSNL
BSNL revised 199rs postpaid plan

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE