റിപ്പോര്‍ട്ടുകളനുസരിച്ച് ബിഎസ്എന്‍എല്‍ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. 10ജിബി , 4ജി ഡാറ്റ നല്‍കുന്ന മാസിവ് ഓഫറുകളാണ് നല്‍കുന്നത്. പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ 96രൂപ, 236രൂപ നിരക്കില്‍ 28ദിവസം, 84ദിവസം വാലിഡിറ്റിയോടെയാണ് നല്‍കുന്നത്. ബിഎസ്എന്‍എല്‍ 4ജി സേവനം നല്‍കുന്ന സ്ഥലങ്ങളിലായിരിക്കും പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ ലഭ്യമാകുക. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാവും പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുക. ഡാറ്റ ബെനിഫിറ്റുകള്‍ മാത്രമാണ് പ്ലാനുകള്‍ നല്‍കുന്നത്. ബിഎസ്എന്‍എല്‍ അടുത്തിടെ അവരുടെ 1098രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ റിവൈസ് ചെയ്തിരുന്നു, 75ദിവസം വാലിഡിറ്റിയില്‍.
പുതിയ രണ്ട് ബിഎസ്എന്‍എല്‍ പ്ലാനുകളും- 96രൂപ, 236 രൂപ - ഓഫര്‍ ചെയ്യുന്നത് ദിവസം 10ജിബി 4ജി ഡാറ്റയാണ്. 96രൂപ പ്ലാന്‍ 28ദിവസം വാലിഡിറ്റിയിലും 236രൂപ പ്ലാന്‍ 84ദിവസം വാലിഡിറ്റിയും ലഭിക്കും. അതായത്, മൊത്തം 280ജിബി ഡാറ്റ ബെനിഫിറ്റ് ബിഎസ്എന്‍എല്‍ എസ്ടിവി 96 പ്രീപെയ്ഡ് പ്ലാനിലും , 840ജിബി ഡാറ്റ ബെനിഫിറ്റ് ബിഎസ്എന്‍എല്‍ എസ്ടിവി 236 പ്രീപെയ്ഡ് പ്ലാനിനും.
ടെലികോം ടോക് അനുസരിച്ച്, ബിഎസ്എന്‍എല്‍ പുതിയ പ്ലാനുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 4ജി സേവനം ആക്ടീവായിട്ടുള്ളിടങ്ങളില്‍ മാത്രമാണ്. മഹാരാഷ്ട്ര, അകോല, ഭാന്ദ്ര, ബീഡ്, ജല്‍ന, ഒസ്മനാബാദ്, എന്നിവിടങ്ങള്‍.