ബിഎസ്എന്‍ എല്‍ സൂപ്പര്‍സ്റ്റാര്‍ 300 പ്ലാനില്‍ ഫ്രീ ഹോട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍

NewsDesk
ബിഎസ്എന്‍ എല്‍ സൂപ്പര്‍സ്റ്റാര്‍ 300 പ്ലാനില്‍ ഫ്രീ ഹോട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍

ബിഎസ്എന്‍എല്‍ അവരുടെ കസ്റ്റമര്‍ ബേസ് വിവിധ സ്ട്രീമിംഗ് സെര്‍വീസുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ നല്ഡകികൊണ്ട് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷം ആദ്യം ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് 999രൂപ വിലവരുന്നത് ഭാരത് ഫൈബര്‍ കസ്റ്റമേഴ്‌സിന് നല്‍കിയിരുന്നു. ഇപ്പോള്‍ പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ സൂപ്പര്‍സ്റ്റാര്‍ 300 ഇറക്കിയിരിക്കുകയാണ്. ഇതില്‍ ഹോട്ടസ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭ്യമാകും. 

ബിഎസ്എന്‍എല്‍ സൂപ്പര്‍സ്റ്റാര്‍ 300 ബ്രോഡ്ബാന്റ് പ്ലാന്‍ പ്രകാരം 749രൂപയ്ക്ക്് മാസത്തില്‍ 300ജിബി ഹൈസ്പീഡ് ഡാറ്റ 50എംബിപിഎസ് ലഭിക്കും. ഏറ്റവും വലിയ ആകര്‍ഷണം ഹോട്‌സ്റ്റാര്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ആണ്. ഹോട്‌സ്റ്റാറില്‍ ഇപ്പോള്‍ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ്, സ്ട്രീം ചെയ്യുന്നു. 

എല്ലാ ടെലികോം സര്‍ക്കിളുകളിലും സൂപ്പര്‍സ്റ്റാര്‍ 300 പ്ലാന്‍ ലഭ്യമാകുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ റിക്വസ്റ്റായോ അല്ലെങ്കില്‍ 18003451500 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കുകയോ ആണ് വേണ്ടത്. 

ഈ വര്‍ഷം തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ കസ്റ്റമേഴ്‌സിന് സൗജന്യ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് നല്‍കിയിരുന്നു. എന്നാല്‍ ബിഎസ്എന്‍എല്‍ മാത്രമല്ല ഈ സേവനം നല്‍കുന്നത്. ഈ മാസം ആദ്യം എയര്‍ടെല്‍ പ്ലാറ്റിനം കസ്റ്റമേഴ്‌സിന് സീ5 പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കിയിരുന്നു. കൂടാതെ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റപെയ്ഡ് ബ്രോഡ്ബാന്റ് പ്ലാനുകാര്‍ക്കും നല്‍കിയിരുന്നു.

BSNL announced superstar 300 broadband plan with free hotstar premium subscription

RECOMMENDED FOR YOU: