അമ്മയും മകളും തമ്മിലുള്ള പരസ്പര ബന്ധം മറ്റുള്ള ബന്ധങ്ങളേക്കാളും വ്യത്യസ്തമാണ്. അമ്മയ്ക്കും മകള്‍ക്കുമിടയില്‍ പല കാര്യങ്ങളും വരാം. എന്നാല്‍ പലരിലും ഇത് ഓരോരുത്തരുടേയും വ്യക്തിത്വം, അനുഭവങ്ങള്‍, മനസ്സ് എന്നിവയെയൊക്കെ ആശ്രയിച്ച് വ്യത്യാസപ്പെടും.
അമ്മ എന്ന നിലയില്‍ മകള്‍ക്ക് ഈ ലോകത്ത് ജീവിക്കാന്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കാനാവും, ഒരു സുഹൃത്തായി നിന്നുകൊണ്ട് തന്നെ. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മകളുമായി ഒരു നല്ല ബന്ധം പലപ്പോഴും ഉണ്ടാക്കേണ്ടതുണ്ട്. ഈ ബന്ധം എങ്ങനെ ഉണ്ടാക്കിയെടുക്കാം? ഉള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാം എന്നു നോക്കാം.
മകളെ സംസാരിക്കാന്‍ അനുവദിക്കുക, അവളുടെ സംസാരം ശ്രദ്ധിക്കുക
സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ സംസാരപ്രിയരാണെന്ന് പല കണക്കുകളും പറയുന്നു. നമ്മുടെ പെണ്‍കുട്ടികളും സ്ത്രീകളാണ് , അതുകൊണ്ട് തന്നെ അവരുടെ സംസാരം കണ്ട് നമ്മള്‍ അതിശയിക്കേണ്ട കാര്യമില്ല.
പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ മറ്റുതിരക്കൊന്നുമില്ലാത്ത സമയം തിരഞ്ഞെടുക്കാം. അവരുടെ സംസാരം ശ്രദ്ധിക്കാന്‍ ഇത് സഹായിക്കും. കിടക്കുന്ന സമയമാണ് ഇതിന് ഏറ്റവും അനുയോജ്യം.
മുതിര്‍ന്ന പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന സമയവും മറ്റും തിരഞ്ഞെടുക്കാം. നമ്മള്‍ ചെയ്യുന്ന ജോലിക്കൊപ്പം അവരെയും ചെറിയ ജോലികളുമായി ഒപ്പം കൂട്ടാം. ഈ സമയവും അവരുടെ കാര്യങ്ങള്‍ സംസാരിക്കാനും അത് ശ്രദ്ധിക്കാനും സാധിക്കും. എന്തെങ്കിലും ചെറിയ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ക്ക് ഉത്തരം പറയാനുള്ള അവസരം കൊടുക്കാം. അവരുടെ ഉത്തരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കാം. അത്തരം സമയങ്ങള്‍ അവരെ ഉപദേശിക്കാനായി ശ്രമിക്കരുത്.
അവരുടെ ഇഷ്ടങ്ങള്‍ എന്താണെന്ന് കണ്ടുപിടിച്ച് അതിനെ ഇഷ്ടപ്പെടാന്‍ ശ്രമിക്കാം
നിങ്ങളുടെ മകള്‍ക്ക് എന്താണ് ഏറ്റവും ഇഷ്ടം? ചിലപ്പോള്‍ നൃത്തമാവാം,സംഗീതമാകാം, സ്‌പോര്‍ട്‌സ് ആകാം. ഒരു പക്ഷേ ഫാഷനും ആകാം. മകളെ അവളുടെ ഇഷ്ടത്തിന് വിടാന്‍ സഹായിക്കാം.
മകളുടെ സംസാരത്തിനിടയില്‍ അധികമായി പ്രതികരിക്കാതിരിക്കാം
മകള്‍ അധികമായി സംസാരിക്കുന്നു എന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. നമ്മള്‍ അവളെ ശ്രദ്ധിക്കുന്നുവെങ്കില്‍ അവര്‍ക്ക് നമ്മോടുള്ള അടുപ്പം കൂടും. അവള്‍ പറയുന്നതിനോട് നമ്മുടെ പ്രതികരണം അപ്പോള്‍ തന്നെ വേണ്ട. അവര്‍ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ ഊതിവീര്‍പ്പിച്ചതാവാം. നമുക്ക് അവരെ ശരിയാക്കാനും സംരക്ഷിക്കാനുമുള്ള ആവേശം കൂടുതലാവും. എന്നാല്‍ അത്തരം പ്രതികരണങ്ങള്‍ നന്നല്ല. എന്നാല്‍ അത്തരം പ്രതികരണങ്ങള്‍ പിന്നീട് അവര്‍ക്ക് നമ്മളോട് മനസ്സുതുറക്കാന്‍ ഇഷ്ടമില്ലാതാക്കും. തെറ്റായ കാര്യങ്ങള്‍ നമ്മളോട് പറയാന്‍ അവരെ പിന്‍തിരിപ്പിക്കാനാവും ഇത് കാരണമാവുക. അതിനുപകരം അവരോട് ചില ചോദ്യങ്ങളാവാം. അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
നമുക്കറിയുന്ന കാര്യങ്ങള്‍ അവരെ പഠിപ്പിക്കാം
പലപ്പോഴും മക്കള്‍ മാതാപിതാക്കളില്‍ നിന്നും പല കാര്യങ്ങളും ആരും പറയാതെ തന്നെ പഠിച്ചെടുക്കും. ചിലപ്പോള്‍ അതിനു പറ്റിയ സാഹചര്യത്തിലാവും അവര്‍ വളരുക. ചിലപ്പോള്‍ അല്ലാതെയും. പഠിപ്പിക്കുക എന്നതുകൊണ്ട് പാത്രം കഴുകാനും, അലക്കാനും, തുണികള്‍ മടക്കാനും അല്ല. നമ്മള്‍ അവളെ പഠിപ്പിക്കേണ്ടത് അവരുടെ സ്വഭാവരൂപീകരണത്തിന് സഹായിക്കുന്ന കാര്യങ്ങളാവണം. മക്കള്‍ക്ക് നമ്മുടെ സഹായം ആവശ്യമാവുക വീട്ടില്‍ നിന്നും അവര്‍ ദൂരത്താവുമ്പോഴാണ്.
മക്കളുടെ സുഹൃത്തുക്കളെ കുറിച്ചും അവരോട് സംസാരിക്കാം
പെണ്‍കുട്ടികള്‍ക്ക് സുഹൃത്ബന്ധങ്ങളോടുള്ള അടുപ്പം കൂടുതലായിരിക്കും.അസൂയ, കുശുമ്പ്, ചീത്ത മാത്സര്യം എന്നിവയൊക്കെ മറ്റു കുട്ടികളോട് ഉണ്ടാവാന്‍ സാധ്യതയുണ്ട്. എങ്ങനെയായിരിക്കണം രണ്ടു സ്ത്രീകള്‍ക്കിടയിലെ സുഹൃത്ബന്ധം എന്ന് നമുക്ക് അവര്‍ക്ക് കാണിച്ചു കൊടുക്കാം. എങ്ങനെയാണ് നമ്മള്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നത്? സുഹൃത്തുക്കള്‍ക്കിടയില്‍ അവള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെയറിയാം.ഏറ്റവും പ്രധാനം അച്ഛനും അമ്മയ്ക്കും ഇടയിലുള്ള നല്ല ദാമ്പത്യബന്ധം ആണ്. ഇത് അവര്‍ക്ക് നല്ല ദാമ്പത്യം എങ്ങനെയാവണമെന്ന ആരും പഠിപ്പിക്കാതെ തന്നെ പറഞ്ഞുകൊടുക്കുന്നു.