അമ്മമാര്‍ പെണ്‍മക്കളോട് പറയേണ്ടത്

NewsDesk
അമ്മമാര്‍ പെണ്‍മക്കളോട് പറയേണ്ടത്

ഒരു പെണ്‍കുഞ്ഞിന് അമ്മ പറഞ്ഞുകൊടുക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മകളെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്, അവളില്‍ ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുന്നതിന് വേണ്ടി എല്ലാം അമ്മയ്ക്ക്  മകളെ സഹായിക്കാം. അമ്മമാര്‍ പെണ്‍മക്കളോട് പറഞ്ഞുകൊടുക്കേണ്ട ചില കാര്യങ്ങള്‍

. ആരെങ്കിലും പെണ്‍കുട്ടിയല്ലേ നീ, ഇതൊക്കെ ചെയ്യാന്‍ നിനക്ക് കഴിയുമോ എന്ന് ചോദിച്ചാല്‍ , ആ കാര്യം നന്നായിതന്നെ ചെയ്ത് തീര്‍ക്കുക. സ്വാതന്ത്ര്യത്തോടെ ഇഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് പെണ്‍കുട്ടിയാണ് എന്ന്ത് ഒരു തടസ്സമേ അല്ല.

നമ്മള്‍ എപ്പോഴും നമ്മള്‍ എന്താണ് ആരാണ് എന്ന് മനസ്സിലാക്കി വളരുക. നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ അറിയുക. കൂട്ടുകൂടുന്നത് എപ്പോഴും നല്ല വ്യക്തികളോടായിരിക്കുക. അവരിലെ നല്ല ശീലങ്ങള്‍ സ്വായത്തമാക്കുക. ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സംഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുക. നമുക്കു തനിയെ ചെയ്യാവുന്ന കാര്യങ്ങള്‍ നാം തന്നെ ചെയ്യുക. എന്നെക്കൊണ്ടതു സാധിക്കില്ല എന്നും പറഞ്ഞ് ഒന്നില്‍ നിന്നും മാറി നില്‍ക്കരരുത്. അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചു പഠിക്കുക.

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. വിശ്വസ്തരായവരെ സുഹൃത്തുക്കളാക്കാന്‍ ശ്രദ്ധിക്കുക. മോശം എന്നു തോന്നുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിച്ചാലും എത്ര അടുത്ത സുഹൃത്തായാല്‍ പോലും പറ്റില്ല എന്നു പറയാന്‍ പഠിക്കുക. ശക്തമായും എന്നാല്‍ മാന്യമായും നോ പറയാന്‍ പഠിക്കുക.അത്തരം സന്ദര്‍ഭങ്ങളില്‍ ധാര്‍ഷ്ട്യം ഗുണം ചെയ്യില്ല.

ഗൗരവമുള്ള കാര്യങ്ങളില്‍ ഒരിക്കലും പെട്ടെന്ന് തീരുമാനമെടുക്കാതിരിക്കുക. ആലോചിച്ച് തീരുമാനമെടുത്താല്‍ ജീവിതത്തില്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടാതെ സൂക്ഷിക്കാം. സ്വയം തീരുമാനമെടുക്കാന്‍ സാധിക്കാത്ത് സന്ദര്‍ഭങ്ങളില്‍ മാ്ത്രം മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കാം.

മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. മനസിനോട് നിരന്തരം സംസാരിക്കുക. നമ്മുടെ തെറ്റു തിരുത്താനും , നമുക്ക് നമ്മെ തന്നെ മനസ്സിലാക്കാനും ഇത് സഹായിക്കും. മനസ്സില്‍ നല്ല ചിന്തകള്‍ നിറയ്ക്കാന്‍ ശ്രമിക്കുക. 

ജീവിതത്തില്‍ നിരവധി അവസരങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതായി വരും.ചിലപ്പോള്‍ ത്യാഗം ചെയ്യേണ്ടതായും വരാം. പക്ഷെ അതൊക്കെ അര്‍ഹിക്കുന്നതിനു വേണ്ടി മാത്രം ചെയ്യുക. നമ്മള്‍ എന്ന വ്യക്തിയെ അംഗീകരിക്കാത്തവര്‍ക്ക്‌വേണ്ടി ജീവിതം കളയാതിരിക്കുക. 

ഒരിക്കലും നിന്റെ ഭാരമോ ഉയരമോ അല്ല നീ എങ്ങനെയുള്ള ആളാണെന്ന് ( നിന്റെ സൗന്ദര്യത്തെ ) തീരുമാനിക്കുന്നത്. നമ്മുടെ സ്വഭാവമായിരിക്കണം സൗന്ദര്യത്തിനാധാരം.നല്ല നല്ല ബുക്കുകള്‍ വായിക്കുക. നിനക്ക് പറയാനുള്ളത് എവിടെയും തുറന്ന് പറയാന്‍ പഠിക്കുക. മറ്റുള്ളവരുടെ വികാരങ്ങളേയും മാനിക്കാന്‍ പഠിക്കുക. 

നിനക്ക് എന്തു പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അച്ഛനോടും അമ്മയോടും തുറന്നു പറയുക. അത് മോശം കാര്യമായാലും നല്ല കാര്യമായാലും.എന്ത് കാര്യമായാലും നമുക്ക് ഒരുമിച്ച് നേരിടാം. ജീവിതത്തിലെ വിജയങ്ങളേയും പരാജയങ്ങളേയും തന്റേടത്തോടെ നേരിട്ട്  അതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുക. 

Things every mom should tell to her daughter

RECOMMENDED FOR YOU: