കുഞ്ഞിനെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍

NewsDesk
കുഞ്ഞിനെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍

കുഞ്ഞുങ്ങള്‍ ആദ്യമായി സ്‌കൂളില്‍ പോകുന്നത് കുഞ്ഞുങ്ങളെ പോലെ തന്നെ അച്ഛനമ്മമാര്‍ക്കും ആവലാതിനിറഞ്ഞ കാര്യമാണ്. കുട്ടികളെ സ്‌കൂളിലേക്ക് വിടും മുമ്പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

സ്‌കൂളിനെ കുറിച്ച് പറഞ്ഞ് കുഞ്ഞുങ്ങളില്‍ പേടി നിറയ്ക്കരുത്. സ്‌കൂളിനേയും കൂട്ടുകാരേയും അധ്യാപകരേയും മറ്റും കുട്ടികള്‍ക്ക് പരിചിതരാക്കാം.ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ഉണ്ടാവണം. കുട്ടിയെ ക്ലാസ്സിലാക്കി കുറച്ചുനേരം ഒപ്പം നിന്നിട്ട് കുട്ടികളെ പറഞ്ഞു മനസ്സിലാക്കി വൈകീട്ട് വരാം എന്നു പറയാം.

രാവിലെ സ്‌കൂളിലേക്ക് ഒരുക്കാന്‍ സ്‌കൂള്‍ തുറക്കും മുമ്പേ തന്നെ പരിശീലിക്കാം. 

അവധിക്കാലം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും കുട്ടികളെ നേരത്തേ കിടത്തി നേരത്തേ എഴുന്നേല്‍പ്പിക്കാം. സ്‌കൂള്‍ തുറക്കുന്നതോടെ രാവിലെയുള്ള യുദ്ധങ്ങള്‍ ഒരു പരിധിവരെയെങ്കിലും കുറയ്ക്കാന്‍ ഇത് സഹായകമാകും. ആദ്യമായി സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ ഉച്ചയ്ക്ക് തനിയെ ടിഫിന്‍ ബോക്‌സില്‍ നിന്നും കഴിക്കാന്‍ ശീലിപ്പിക്കാം.ടോയ്‌ലറ്റില്‍ പോകുന്ന സമയവും ക്രമപ്പെടുത്താം. 

  • കുട്ടികളെ പഠിക്കാനിരുത്തി മുതിര്‍ന്നവര്‍ ടിവി കാണുന്നത് നല്ലതല്ല
  • ടിവി കാണാനും കളിക്കാനും പഠിക്കാനുമെല്ലാം കൃത്യമായ സമയം നിശ്ചയിക്കുന്നതാണ് നല്ലത്. 
  • ദിവസവും സ്‌കൂളിലെ വിശേഷങ്ങള്‍ ചോദിച്ചറിയാം
  • ദിവസവും കുട്ടികളുമായി ചെലവിടാന്‍ സമയം കണ്ടെത്തണം. എത്ര നേരം എന്നതിലല്ല, എങ്ങനെ ചെലവിട്ടു എന്നതിലാണ് കാര്യം. സ്‌കൂളിലെ വിശേഷങ്ങളും മറ്റും ചോദിക്കാം. കുട്ടികളെ ചോദ്യം ചെയ്യുന്ന രീതിയിലല്ല, അവരോട് സുഹൃത്തെന്ന പോലെ വേണം ഇടപെടാന്‍.

പഠനത്തില്‍ സഹായിക്കാം.

പഠിക്കാനിരിക്കുമ്പോള്‍ അവരോടൊപ്പമിരിക്കാം. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ സംശയമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാം. സ്വയം ചെയ്യാനാണ് അവരെ പ്രേരിപ്പിക്കേണ്ടത്. ചെറിയ കുട്ടികള്‍ക്ക് അവര്‍ മനസ്സിലാക്കിയെടുക്കും വരെ അവര്‍ക്ക് പഠനത്തിനുവേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാം. സ്‌കൂളിലെ ടീച്ചര്‍മാരുമായും മറ്റും ബന്ധം സൂക്ഷിക്കുക

മീറ്റിങിനുമാത്രമല്ല സ്‌കൂളിലെ ടീച്ചര്‍മാരെ കാണേണ്ടത്. മാസത്തിലൊരിക്കലെങ്കിലും ടീച്ചര്‍മാരെ കണ്ട് കുട്ടികളെ കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്.

things want to care for kids first school

RECOMMENDED FOR YOU: