സന്തോഷകരമായ ദാമ്പത്യത്തിന്

NewsDesk
സന്തോഷകരമായ ദാമ്പത്യത്തിന്

പവിത്രമായ ദാമ്പത്യം സന്തോഷകരമായി മുന്നോട്ടു നയിക്കാന് ചില മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് വിവരസാങ്കേതിക വിദ്യയും സുഖസൗകര്യങ്ങളും വര്‍ധിച്ച ഈ കാലത്ത് കുടുംബജീവിതത്തില്‍ സന്തോഷം ലഭിക്കാത്തത് എന്തുകൊണ്ട്?  

പണ്ട് കാലത്ത് വിവാഹത്തിന് മുമ്പ് തന്നെ മുതിര്‍ന്നവര്‍ മക്കള്‍ക്ക് വേണ്ട ഉപദേശവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. ഇന്നത്തെ ന്യൂ ജനറേഷന്‍ കാലത്ത് അതിനുള്ള സാധ്യത തീരെ ഇല്ലാതായിരിക്കുന്നു. വിവാഹിതരായവര്‍ക്കും വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും സന്തോഷകരമായ കുടുംബജീവിതത്തിന് ഏതാനും വഴികള്‍

  • ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്ത് മുമ്പോട്ട് കൊണ്ടുപോകുക.
  • ദമ്പതികള്‍ ചെറിയ കാര്യങ്ങള്‍ പോലും തുറന്ന് സംസാരിക്കുക.പങ്കാളിയോട് ഏതെങ്കിലും തരത്തിലുള്ള ദേഷ്യം മനസ്സില്‍ വച്ച് പെരുമാറരരുത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ടമുണ്ടെങ്കില്‍ അത് അവരോട് മാത്രമായി തുറന്നു സംസാരിക്കുക.
  • ദിവസം അരമണിക്കൂറെങ്കിലും പങ്കാളിയോട് തുറന്ന് സംസാരിക്കുക. ഭക്ഷണം ഒരുമിച്ച കഴിക്കുക.
  • ജീവിതപങ്കാളിക്ക് വേണ്ട പരിഗണനയും ബഹുമാനവും നല്‍കുക.
  • ദാമ്പത്യജീവിതത്തില്‍ പരസ്പര വിട്ടുവീഴ്ച വളരെ അത്യാവശ്യമാണ്.ജീവിത പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി അത് തിരുത്തുകയാണ് വേണ്ടത് . അതിന്റെ പേരില്‍ കലഹിച്ചിട്ട് കാര്യമില്ല.
  • ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്നെ ആരും ചോദ്യം ചെയ്യേണ്ട എന്ന മനോഭാവം നന്നല്ല. നമ്മുടെ മോശം ചിന്താഗതികളും തെറ്റായ ധാരണകളും മോശം പെരുമാറ്റങ്ങളും മാറ്റാന്‍ നിങ്ങളുടെ കൂടെയുള്ളവര്‍ സഹായിക്കുകയാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ വാക്കുകള്‍ക്കും വില നല്‍കുക.
  • സ്‌നേഹം മൂടി വയ്ക്കാനുള്ളതല്ല, അത് പ്രകടിപ്പിക്കുക.ജീവിത പങ്കാളിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുക. അപ്പോഴാണ് ദാമ്പത്യജീവിതം വിജയകരമാവുക.
  • ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ ദമ്പതികള്‍ തന്നെ പറഞ്ഞുതീര്‍ക്കുക. അത് മൂന്നാമതൊരാളിലെത്തുന്നത് കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ എന്ന മനസ്സിലാക്കുക.
  • ശരിയായ മണിമാനേജ്‌മെന്റ് കുടുംബജീവിതത്തില്‍ നടപ്പിലാക്കുക. വരുമാനത്തേക്കാള്‍ വലിയ ചിലവും അമിത കടബാധ്യതയും കുടുംബജീവിതം തകരാറിലാക്കും.
     
Read more topics: family, happy family, marriage
We must care these things for happy family

RECOMMENDED FOR YOU: