കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ പലരും കൊതിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാലും ഇത്തരം യാത്രകള്‍ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ജോലിത്തിരക്കും പണവുമെല്ലാം യാത്രകള്‍ മാറ്റിവയ്ക്കാന്‍ കാരണമായിത്തീരുന്നു. എന്നാല്‍ ദിവസവും ഉള്ള ഒരേ സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് നമുക്ക് ഉന്മേഷവും ഊരജ്ജവും ബന്ധങ്ങള്‍ക്ക് ഉറപ്പും നല്‍കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
കുടുംബജീവിതത്തില്‍ ഇത്തരം യാത്രകള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന നോക്കാം.
യാത്രകള്‍ എന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയം
രക്ഷിതാക്കളും കുട്ടികളും അവരുടേതായ ലോകത്തുകൂടിയുള്ള യാത്രകളിലാണ്. ജോലി,സ്‌കൂള്‍, ട്യൂഷ്യന്‍,സ്‌പോര്‍ട്ട്‌സ് അങ്ങനെ ഒട്ടേറെ കാര്യങ്ങളുമായി എല്ലാവരും തിരക്കിലാണ്. വളരെ കുറച്ച് സമയം മാത്രമേ കുട്ടികള്‍ക്കൊപ്പം ഇരിക്കാനും സംസാരിക്കാനും ലഭിക്കുന്നുള്ളൂ. ആഴ്ചാവസാനത്തെ അവധിദിനങ്ങള്‍ ഒന്നിനും തികയില്ല. അടുത്താഴ്ചത്തേക്കുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാനേ സമയമുണ്ടാകൂ. എന്നാല്‍ വെക്കേഷനുകള്‍ കുടുംബാംഗങ്ങളെ ഒരുമിപ്പിക്കുകയും, എല്ലാകാര്യങ്ങള്‍ക്കും ആവശ്യത്തിന് സമയവും നല്‍കുന്നു.
നിങ്ങള്‍ക്കും കുടുംബത്തിനും ഒരുമിച്ചിരിക്കാനും വിശ്രമിക്കാനും സമയം ലഭിക്കുന്നു
കുട്ടികളും രക്ഷിതാക്കളും ഒരു പാടു കാര്യങ്ങളുമായി തിരക്കിലാണ്. കുട്ടികള്‍ക്ക് ഹോംവര്‍ക്കിന്റെ ലോഡും രക്ഷിതാക്കള്‍ക്ക് ഓഫീസ് വര്‍ക്കും കുട്ടികളെ സഹായിക്കല്‍, വീട്ടുജോലി അങ്ങനെ എല്ലാവരും എപ്പോഴും തിരക്കില്‍.
കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ദിവസേനയുള്ള ഇത്തരം കാര്യങ്ങള്‍ക്ക് ഒരു അവധികൊടുക്കാന്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരു വിശ്രമവും ആഹ്ലാദവുമായിത്തീരും. വീട്ടില്‍ തന്നെയായാലും യാത്രകള്‍ പോയാലും വെക്കേഷന്‍ പരമാവധി ആസ്വദിക്കാം. വീട്ടില്‍ തന്നെയാകുമ്പോള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സ്ഥിരം ചെയ്യുന്നതല്ലാത്ത കാര്യങ്ങള്‍ ചെയ്യുക. വെക്കേഷന്‍ എന്നത് യാതൊരു വിഷമങ്ങളും അലട്ടാത്ത ആസ്വദിക്കാനുള്ള സമയമാകട്ടെ.
കുടുംബത്തോടൊപ്പമുള്ള വെക്കേഷന്‍ നല്ല ഓര്‍മ്മകളെ പുതുക്കാനുള്ള അവസരമാണ്
വര്‍ഷങ്ങള്‍ക്ക് ശേഷം വെക്കേഷന്റെ ആല്‍ബവും വിഡിയോകളും മറച്ചു നോക്കുന്നത് വളരെ രസകരമായ ഓര്‍മ്മ പുതുക്കലുകളാണ്.
പുതിയ പുതിയ കാര്യങ്ങള്‍ വെക്കേഷന്‍ യാത്രകളിലൂടെ പഠിക്കാനാവും
കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായകമാവും. നമ്മുടെ സിറ്റിയിലൂടെയുള്ള ബസ് യാത്ര തന്നെ അടുത്ത സ്ഥലങ്ങള്‍ അവിടുത്തെ രീതികള്‍ എല്ലാം മനസ്സിലാക്കാന്‍ സഹായിക്കും.
കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്കു കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുക. വെക്കേഷനുകള്‍ എപ്പോഴും ആരോഗ്യപ്രദമാണ്. ആഡംബരയാത്രകള്‍ക്ക് ഫിനാഷ്യല്‍ സിറ്റുവേഷന്‍ അനുവദിക്കുന്നില്ലെങ്കില്‍ പണച്ചിലവധികമില്ലാത്ത അടുത്ത സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം. യാത്രകള്‍ കഴിഞ്ഞ് സാധാരണ ദിനചര്യകളിലേക്ക് തിരികെയെത്തുമ്പോള്‍ പുതുമയാര്‍ന്ന മനസ്സും സ്ട്രസ്സുകളെല്ലാം ഒഴിവായിട്ടുമുണ്ടാകും.പുതിയ തുടക്കമാകും ഇത്തരം യാത്രകള്‍ എന്നുറപ്പ്.