തണുപ്പ് കാലം നമ്മളിൽ പലർക്കും പേടിയുടെയും ആശങ്കയുടെയും കാലമാണ് . എന്തെന്നാൽ കുളികഴിഞ്ഞ് ഒരൽപ്പം പോലും പൗഡർ ഇട്ട് കഴിഞ്ഞാൽ പോലും നമ്മളിൽ പലരുടെയും കോലം കുമ്പളങ്ങ പോലാകും, അതായത് ചാരത്തിൽ വീണപോലെ പാട് വീഴും.
നിങ്ങളുടെ സൌന്ദര്യസംരക്ഷണത്തിന് സമയം മാറ്റിവെക്കാത്തവരാണ് നിങ്ങളെങ്കില്‍, തണുപ്പുകാലം തുടങ്ങിയാല്‍ ഒരല്‍പ്പം സമയം അതിനായി മാറ്റി വക്കണം. എന്തെന്നാൽ, ചര്‍മ്മത്തിന് അത്രയേറെ കരുതല്‍ ആവശ്യമുള്ള കാലമാണ് നമ്മളീ അവഗണിക്കുന്ന മഞ്ഞുകാലം. ഡിസംബര്‍ മാസത്തില്‍ പ്രത്യേകിച്ചും, ചര്‍മ്മ സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ചര്‍മ്മ രോഗങ്ങള്‍ വരുന്നത് തടയുവാനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കാലമാണിത്.
പൊതുവെ നിലവിൽ ചര്‍മ്മ രോഗങ്ങളുള്ളവരെ സംബന്ധിച്ചാകട്ടെ ഈ കാലത്ത് അസുഖം കൂടാനും സാധ്യതയേറെയാണ്. മഞ്ഞുകാലം തുടങ്ങിയാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നിലുള്ള പ്രധാന കാരണമായി പറയുന്നത്.
ഇത്തരം സമയങ്ങളിൽ ഒരിക്കലും നമ്മൾ എണ്ണ തേച്ച് കുളിക്കരുത്, അത് വിപരീത ഫലമേ ഉണ്ടാക്കൂ എന്നതിനാലാണിത്. കുളി കഴിഞ്ഞ് ചെറു നനവോടെ ശരീരത്ത് മോയിസ്ച്ചറൈസിംങ് ക്രീമുകൾ തേക്കാനുും മറക്കരുത്.