ആവി പിടുത്തം സൗന്ദര്യസംരക്ഷണത്തിനും

NewsDesk
ആവി പിടുത്തം സൗന്ദര്യസംരക്ഷണത്തിനും

ജലദോഷമോ , പനിയോ വന്നാല്‍ ആവി പിടിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. ആവി പിടിക്കുന്നത് രോഗശമനത്തിനു മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഒരു നല്ല് മാര്‍ഗ്ഗമാണ്. ആരോഗ്യമുള്ള മുടിക്കും തിളങ്ങുന്ന മുഖചര്‍മ്മത്തിനും ഏറെ യോജിച്ചതാണ് ഒട്ടും പണച്ചിലവില്ലാത്ത ഈ  മാര്‍ഗ്ഗം.

എന്നാല്‍ ഈ രീതി പരീക്ഷിക്കും മുമ്പ്  എങ്ങനെ ചെയ്യണമെന്നും അതിന്റെ ഗുണങ്ങളെ പറ്റിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആയുര്‍വേദപ്രകാരം സുഖചികിത്സയുടെ ഭാഗമായി ശരീരമാസകലം എണ്ണയോ കുഴമ്പോ തേച്ച് പിടിപ്പിച്ച് ശരീരത്തില്‍ ആവികൊള്ളിച്ച് വിയര്‍പ്പിക്കുന്നു. 

ആവി പിടിക്കുമ്പോള്‍ മുഖത്തെ രക്തയോട്ടം വര്‍ദ്ധിക്കുന്നു.കൂടാതെ മുഖത്തെ സുഷിരങ്ങള്‍ തുറന്ന് ചര്‍മ്മത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നു. മാത്രമല്ല ആവിപിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നതിനാല്‍ മുഖത്തെ അഴുക്കും മറ്റും ഇല്ലാതാവുന്നു. ഫേസ് വാഷുകളോ ക്ലെന്‍സിംഗ് മില്‍ക്കോ ഉപയോഗിച്ച് നീക്കാനാവാത്ത് അഴുക്കു പോലും ആവി പിടിക്കുന്നതിലൂ
ടെ ഇല്ലാതാവുന്നു.

മുഖക്കുരുവിനെയു മുഖത്തെ കറുപ്പും വെളുപ്പുമായ പുള്ളികളെയും ഇല്ലാതാക്കുന്നതിനും ഈ മാര്‍ഗ്ഗം നല്ലതാണ്.ആവി പിടിക്കുന്നതിന്റെ ഗുണങ്ങളും അത് എങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്നും നോക്കാം.

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഖം വൃത്തിയായി കഴുകുക : ആവി പിടിക്കുന്നതിന് മുമ്പായി തന്നെ മേക്കപ്പ് പൂര്‍ണ്ണമായും മാറ്റി  മുഖം വൃത്തിയാക്കേണ്ടതുണ്ട് . 

വെള്ളത്തില്‍ ഉപയോഗിക്കാവുന്നവ : ആര്യവേപ്പ്, തുളസി, നാരകത്തിന്റെ ഇല എന്നിവ ആവി പിടിക്കുന്ന വെള്ളത്തില്‍ ഉപയോഗിക്കാവുന്നതാണ്. ബാം ഇട്ട വെള്ളം ഉപയോഗിക്കുന്നത് ദോഷം ചെയ്യും.
സമയവും അകലവും : ആവി പിടിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആവി പിടിക്കാന്‍  5 മുതല്‍ 10 വരെയാണ് സമയം അനുവദിക്കേണ്ടത്. അല്ലാത്ത പക്ഷം വിപരീതഫലങ്ങളാവും ഉണ്ടാവുക.

മാസത്തില്‍ എത്ര തവണ : മാസത്തില്‍ ഒന്നോ രണ്ടോ തവണ ആവി പിടിക്കുന്നതാണ് ഉത്തമം. ഏതെങ്കിലും തരത്തിലൂള്ള ചര്‍മ്മരോഗങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് ചെയ്യാവൂ.

കണ്ണിലേക്ക് ആവി പിടിക്കുന്നത് നല്ലതല്ല. അതുകൊണ്ട് കണ്ണുകള്‍ ഒരു തുണികൊണ്ട് മൂടുന്നത് നല്ലതാണ്.

Steaming for skin caring , tips for steaming

RECOMMENDED FOR YOU: