ആവശ്യത്തിന് വെള്ളം ശരീരത്തിലേക്കെത്താതിരുന്നാല്‍?

NewsDesk
ആവശ്യത്തിന് വെള്ളം ശരീരത്തിലേക്കെത്താതിരുന്നാല്‍?

നമ്മുടെ വയസ്സ്, ലിംഗം, സ്ഥലം, ഫാറ്റ് ഇന്‍ഡക്‌സ് (BMI) എന്നിവയ്ക്കനുസരിച്ചാണ് ഒരാള്‍ക്ക് എത്ര വെള്ളം ആവശ്യമുണ്ടെന്ന് നിര്‍ണ്ണയിക്കുന്നത്. ശരാശരി മനുഷ്യശരീരത്തിന്റെ 55 മുതല്‍ 60 ശതമാനം വരെ വെള്ളമായിരിക്കും. 

നമ്മെളെല്ലാം ചിന്തിക്കും പോലെ ശരീരത്തില്‍ രക്തത്തില്‍ മാത്രമല്ല വെള്ളമുള്ളത്. മുതിര്‍ന്ന ഒരാളിന്റെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും മുക്കാല്‍ ഭാഗം വെള്ളമാണുള്ളത്. വെള്ളം തീരെയില്ല എന്നു കരുതുന്ന എല്ലുകളില്‍ 31% വെള്ളമാണുള്ളത്. മസില്‍സില്‍ 71% വും. എന്നാല്‍ ശ്വാസകോശം 83%വും ഒരു ആപ്പിള്‍ പോലെയാണുള്ളത്. നമ്മുടെ സന്ധികള്‍, കണ്ണുകള്‍, ആന്തരികാവയവങ്ങള്‍ എന്നിവിടങ്ങളിലെ ലൂബ്രിക്കേഷന്‍ നിലനിര്‍ത്തുന്നത് വെള്ളമാണ്. ശരീര ഊഷ്മാവിനെ നിയന്ത്രിക്കാനും മറ്റും വെള്ളം സഹായിക്കുന്നു.

വിയര്‍പ്പ്, മൂത്രം,മലം തുടങ്ങി ഉച്ഛ്വാസത്തിലൂടെ വരെ ശരീരത്തിലെ ജലം നഷ്ടപ്പെടുന്നു.നമ്മള്‍ ഉള്ളിലേക്ക് എത്തിക്കുന്ന ജലത്തിന്റെ അളവിലധികം ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടാല്‍ ഡീഹൈഡ്രേഷന്‍ സംഭവിക്കാം. എനര്‍ജി നഷ്ടം, ഭാവമാറ്റം, സ്‌കിന്‍ മോയ്ചര്‍, തുടങ്ങിയവയും സംഭവിക്കാം.

ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നത് എങ്ങനെ കണ്ടെത്താം ? 

ഇടയ്ക്കിടെ ദാഹം തോന്നുന്നത് - 
നാവും തലച്ചോറിലെ ന്യൂറോണ്‍സും തമ്മിലുള്ള ബന്ധം ആണ് വെള്ളത്തിന്റെ ബാലന്‍സിങിന് സഹായിക്കുന്നത്. വെള്ളത്തിന്റെ അളവ് കുറയുന്നത് ശരീരം ദാഹം തോന്നിപ്പിച്ച് പ്രകടിപ്പിക്കുന്നത് ഇതുകൊണ്ടാണ്.വായയും ചുണ്ടും വരണ്ടതായും അനുഭവപ്പെടാം.


എന്നാല്‍ നമ്മള്‍ അധികവും വെള്ളം കുടിക്കുന്നത് ദാഹം കൊണ്ടല്ല എന്നതാണ് കാര്യം. നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായും ശീലത്തിന്റെ ഭാഗമായുമെല്ലാം വെള്ളം ശരീരത്തിലേക്കെത്തുന്നു. ഇത്തരം ശീലങ്ങള്‍ സാധാരണ തോന്നുന്ന ദാഹമെന്ന അടയാളം ഇല്ലാതാക്കുന്നു. കൂടാതെ പ്രായം കൂടുംതോറും ദാഹം കുറയുകയും ചെയ്യും.
ദാഹം തോന്നുന്നത് ഡീഹൈഡ്രേഷന്‍ തിരിച്ചറിയാന്‍ നല്ല തെളിവാണെങ്കിലും പലപ്പോഴും ദാഹം അവഗണിക്കുന്നതു മൂലം ഡീഹൈഡ്രേഷന്‍ സംഭവിച്ച ശേഷം ആയിരിക്കും നമ്മള്‍ അറിയുന്നത്.

ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്കയും യൂറിന്‍ കടും മഞ്ഞ നിറത്തിലാകുന്നതും -
ശരീരത്തിലെ വെള്ളത്തിന്റെ തുലനനില ന്ിലനിര്‍ത്തുന്നതില്‍ കിഡ്‌നിക്കുള്ള പങ്ക് നിസാരമല്ല. ശരീരത്തിലെ ഒട്ടുമിക്ക സ്രവങ്ങളും നഷ്ടപ്പെടുന്നത് യൂറിന്‍ വഴിയാണ്. 

വെള്ളത്തിന്റെ കുറവ് തലച്ചോറിന് ആന്റി ഡയൂററ്റിക് ഹോര്‍മോണ്ുകള്‍ റിലീസ് ചെയ്യാനുള്ള ഉത്തരവ് കിഡ്‌നിക്ക് നല്‍കാന്‍ കാരണമാകുന്നു. ഇത് കിഡ്‌നിയിലെത്തുന്നത് രക്തത്തിലെ വെള്ളം നഷ്ടപ്പെടാന്‍ കാരണമാകുന്നു. മൂത്രത്തിന്റെ നിറംമാറ്റം ചീത്തമണത്തോടൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം. 

മലബന്ധം അനുഭവപ്പെടുക - ശക്തമായ ഡീഹൈഡ്രേഷന്‍ മലബന്ധത്തിനും കാരണമാകും.
പള്‍സ് റേറ്റ് കുറയാനും കാരണമാകുന്നു - രക്തത്തിന്റെ അളവ് കുറയുന്നു വെളളമില്ലാതാകുമ്പോള്‍. ഹൃദയം ഈ അവസ്ഥയെ തരണം ചെയ്യാന്‍ രക്തം പമ്പ് ചെയ്യുന്നതില്‍ വ്യത്യാസം വരുത്തുന്നു. 


എളുപ്പം ക്ഷീണിതരാവുന്നതും ആശങ്കാകുലരാകുകയും ചെയ്യും
ചിന്തിക്കാന്‍ ്പ്രയാസപ്പെടുകയും കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ലാതാവുകയും ചെയ്യാം.
മൈഗ്രേന്‍ തലവേദന ഇതോടൊപ്പമെത്തും.
വെള്ളത്തിന്റെ കുറവ് മൈഗ്രേനിനും കാരണമാകും.രക്തക്കുഴലുകള്‍ കുറവ് രക്തത്തൊടെ വര്‍്ക്ക് ചെയ്യുന്നത് കൃത്യമല്ലാത്ത രക്തപ്രവാഹത്തിനിടയാക്കുന്നു. തലച്ചോറിന്റെ ഒരു ഭാഗം വെള്ളമില്ലാതായപ്പോള്‍ തന്നെ പ്രവര്‍ത്തനം ഇല്ലാതായിരിക്കും. രക്തത്തിന്റെ കുറവുകൂടിയാകുമ്പോള്‍ മൈഗ്രേന്‍ പോലുള്ള അവസ്ഥയുണ്ടാക്കും.

 സ്‌കിന്‍ പ്രോംബ്ലംസും ഉണ്ടാകാം. 
രക്തസമ്മര്‍ദ്ദം കുറയാനും വെള്ള്ത്തിന്റെ കുറവ് കാരണമാകും. 

  • ദിവസവും ശരീരത്തിലെത്തേണ്ട വെള്ളത്തിന്റെ അളവ് സ്ത്രീകളില്‍ 2.1-2.7 ലിറ്ററും പുരുഷന്മാരില്‍ 2.4 - 3.7 ലിറ്ററുമാണ്.
  • സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വെള്ളത്തിന്റെ അളവ് കൂടൂതല്‍ ആവശ്യമാണ്.
  • വെള്ളം കുടിച്ചുകൊണ്ടുമാത്രമല്ല വെള്ളത്തിന്റെ അളവ് കൂട്ടേണ്ടത്, പല ഫലവര്‍ഗ്ഗങ്ങളിലും വെള്ളം ധാരാളമുണ്ട്.ഫലവര്‍ഗ്ഗങ്ങള്‍ ശരീരത്തിന് ആവശ്യമായ ഫൈബറും നല്‍കുന്നു.
  • നമ്മള്‍ കുടിക്കുന്ന എല്ലാ വസ്തുക്കളും റീഹൈഡ്രേഷന് സഹായകമല്ല. പല പാനീയങ്ങളിലും ആവശ്യത്തിലധികം ഉപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇത് വെള്ളം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. 
  • മൂത്രത്തിന്റെ നിറം മാറ്റം ദിവസവും ശ്രദ്ധിക്കുക.
Read more topics: water, body, water level
what happens when don't drink enough

RECOMMENDED FOR YOU: