വെജിറ്റേറിയൻസിന് പ്രോട്ടീൻ അടങ്ങിയ ആഹാരം എന്നതിൽ ഒഴിച്ചുകൂടാനാവാത്തതാണ് മുളപ്പിച്ച പയറുവർഗ്ഗങ്ങൾ. അല്പം മുള വന്ന പയറുകൾ വിറ്റാമിനുകളാലും, മിനറലുകളാലും സമ്പുഷ്ടമാണ്. കലോറി വളരെ കുറവാണെങ്കിലും പ്രോട്ടീൻ സമ്പുഷ്ടമാണിവ. പ്രോട്ടീനുകൾ മാത്രമല്ല ഫൊളേറ്റുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീഷ്, വിറ്റാമിൻ സി, കെ എന്നിവയും മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കുന്നത് ന്യൂട്രീഷൻ കൂട്ടുന്നു. ഭാരം കുറയ്ക്കുന്നവർക്കും, ഫിറ്റ്നസ് തത്പരർക്കും ഏറെ പ്രിയപ്പെട്ടവയാണ് മുളപ്പിച്ച ധാന്യങ്ങൾ.
മുളപ്പിച്ച ധാന്യങ്ങൾ ദഹനത്തെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ദീർഘനേരത്തേക്ക് വിശപ്പിനെ ഇല്ലാതാക്കുന്നു. എന്നാൽ ചിലരിൽ മുളപ്പിച്ച ധാന്യങ്ങള്‍ ഫുഡ് പോയിസനിംഗിന് കാരണമാകുന്നു. ഇത് നേട്ടത്തേക്കാള്‍ ദോഷം വരുത്തുന്നു.
പച്ചയ്ക്കുള്ള മുളപ്പിച്ച ധാന്യങ്ങൾ ഉപദ്രവകാരികളായ ഇ കോളി, സാൽമൊണല്ല ബാക്ടീരിയകളുടെ വാസസ്ഥലമാകാറുണ്ടെന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക കാരണമാക്കുന്നത്. ചൂടുള്ളതും ഹ്യുമിഡ് ആയിട്ടുള്ളതുമായ കാലാവസ്ഥയാണ് മുളപ്പിക്കുന്നതിന് അനുയോജ്യം. ഇവ ഉപദ്രവകാരികളായ ബാക്ടീരിയകളുടെ വളർച്ചയ്ക്കും അനുകൂലമാണ്. ചില ആളുകളിൽ ഇവ ഡയേറിയ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാൽ കുട്ടികളിലും ഗർഭിണികളിലും മുതിർന്ന ആളുകളിലും ഇത് അപകടം വർധിപ്പിച്ചേക്കാം,
വിദഗ്ദ്ധ അഭിപ്രായത്തിൽ മുളപ്പിച്ച പയറുകൾ ദഹിക്കാൻ പ്രയാസമാണ്. പച്ചയ്ക്കുള്ള അവസ്ഥയിൽ നമ്മുടെ ശരീരത്തിന് ഇവയിൽ നിന്നുള്ള ന്യൂട്രിയന്‍റസ് ആഗിരണം ചെയ്യാൻ സാധിക്കാതെയും വരാം. ചെറുതായി വേവിക്കുന്നത് മുളച്ച ധാന്യത്തിലെ ന്യൂട്രിയന്‍റ്സ് മുഴുവനായും ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.
മുളപ്പിച്ച ധാന്യങ്ങൾ പച്ചയ്ക്ക കഴിക്കുന്നതിന്‍റെ അപകടം ഒഴിവാക്കാൻ അല്പം ഓയിൽ ഒഴിച്ച് ഇതിനെ ചൂടാക്കി ഉപയോഗിക്കുകയോ അല്പം വെള്ളം ചേര്‍ത്ത് ഉപ്പിട്ട് വേവിച്ചോ ഉപയോഗിക്കാം.