വൃക്കയില്‍ കല്ലുണ്ടാവുക എന്നാല്‍ യൂറിന്റെ അളവിലെ കുറവ് അല്ലെങ്കില്‍ യൂറിനില്‍ കല്ല് രൂപപ്പെടാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ അളവ് കൂടുതലാണ് എന്നാണ് അര്‍ത്ഥം. പുറംവേദന, വയറുവേദന, മൂത്രമൊഴിക്കുമ്പോഴുണ്ടാവുന്ന പുകച്ചില്‍, മൂത്രത്തില്‍ രക്തം,പനി എന്നിവയെല്ലാമാണ് ലക്ഷണം. വളരെയധികമായാല്‍ തീര്‍ച്ചയായും വൈദ്യസഹായം നേടേണ്ടതാണ്. ജീവന് തന്നെ അപകടം വരാന്‍ സാധ്യതയുണ്ട്.
വൃക്കയില്‍ കല്ല് അഥവ നെഫ്രോലിതിയാസിസ് അല്ലെങ്കില്‍ യൂറോലിതിയാസിസ് എന്നത് യുറിനറി നാളിയില്‍ കല്ലുപോലുള്ള വസ്‌തു അടിഞ്ഞുണ്ടാകുന്ന അവസ്‌ഥയാണ്. വൃക്കയില്‍ രൂപപ്പെട്ട് മൂത്രത്തിലൂടെ പുറത്തുപോവുകയാണ് സാധാരണ ചെയ്യുക. ചെറിയ കല്ലുകള്‍ ഇത്തരത്തില്‍ ശരീരത്തില്‍ നിന്നും പുറത്തുപോവുന്നത് അറിയുകയില്ല. എന്നാല്‍ കല്ലിന്റെ വലിപ്പം 5മില്ലീമീറ്ററില്‍ അധികമായാല്‍ വലിയ വേദനയുണ്ടാകും.
എല്ലാ അസുഖവുമെന്നപോല്‍ വന്നിട്ട് ചികിത്സി്‌ക്കുന്നതിനേക്കാള്‍ വരാതെ നോക്കുന്നതാണ് നല്ലത്. അതിനായി ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.
വെള്ളം : ദിവസവും 10 ഗ്ലാസെങ്കിലും വെള്ളം കുടിക്കുകയെന്നതാണ് ഏറ്റവും എളുപ്പമുളള മാര്‍ഗ്ഗം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് പല അസുഖങ്ങള്‍ക്കും കാരണമായിതീരും. ശരീരത്തില്‍ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ അടിഞ്ഞു കൂടി കല്ല് രൂപപ്പെടുന്ന അവസഥയെ ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തുന്നത് തടയുന്നു.
ഡാന്‍ഡെലിയോണ്‍ വേരുകള്‍: ഡാന്‍ഡെലിയോണ്‍ വേരില്‍ നിന്നുമെടുക്കുന് എക്‌സ്‌ട്രാക്ടുകള്‍ നല്ലൊരു ക്ലീനര്‍ ആണ്. ഉണക്കി പൊടിച്ച് 500മിഗ്രാം രണ്ട് നേരം കഴിക്കുന്നത് നല്ലതാണ്.
അമരപയര്‍ : നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഇവ അവയവങ്ങളെ വൃത്തിയുള്ളതാക്കി സൂക്ഷിക്കുന്നു. ഇത് കല്ല് രൂപപ്പെടുന്നതിനെ തടയുന്നു.
പൊമെഗ്രാനെറ്റ് ജ്യൂസ് : പൊമെഗ്രാനേറ്റ് അഥവ അനാര്‍ നല്ലൊരു മാര്‍ഗ്ഗമാണ്. വേറെ ഫ്‌്‌ളാവറുകള്‍ കൂട്ടാതെ ഇത് മാത്രമായി കഴിക്കുന്നത് നല്ല ഫലം നല്‍കും.
ചൊറിയണം : നെറ്റില്‍ ടീ ഒര നാച്ചുറല്‍ ഡയൂററ്റിക് ആണ്. കിഡ്‌നിയിലെയും ബ്ലാഡറിലേയും ഫ്‌ലൂയിഡ് ഫ്‌ളോ പ്രൊമോട്ട് ചെയ്യുന്നു.
ആപ്പിള്‍ സിഡാര്‍ വിനഗര്‍ , തേന്‍: കിഡ്‌നിയിലെ കല്ലുകള്‍ അലിയിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനഗറിന്റെ അസിഡിക് സ്വഭാവം സഹായിക്കുന്നു.
തുളസി: വൃക്കയെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന ടോണിക്കാണ് തുളസി. ഇതിന്റെ ആന്റി ഓക്‌സിഡന്റ്, ആന്റ്‌ി ഇന്‍ഫ്‌്‌ളമേറ്ററി ഗുണങ്ങള്‍ വൃക്കയില്‍ കല്ല് രൂപപ്പെടുന്നത് തടയുന്നു.
നാരങ്ങ നീര് : ദിവസവും അരകപ്പ് നാരങ്ങനീര് ഉപയോഗിക്കുന്നത് മൂത്രത്തില്‍ സിട്രേറ്റുകളുടെ സാന്നിധ്യം കൂട്ടുന്നു. ഇത് കല്ല് രൂപപ്പെടുന്നതിനെ തടയുന്നു.
ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കുക : വൃക്കയില്‍ കല്ല് രൂപപ്പെടുന്നത് ത്വരിതപ്പെടുത്തുന്ന ഘടകമാണ് ഉപ്പ്. ഇത് നിയന്ത്രിതമായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
കൂടാതെ വീറ്റ് ഗ്രാസ് നാരങ്ങാനീര് ചേര്‍ത്ത് ഉപയോഗിക്കുന്നതും, ബേക്കിംഗ് സോഡ, സെലറി, ഒലീവ് ഓയില്‍, നാരങ്ങനീര് പഞ്ചസാര ചേര്‍ത്തത്, ഹോഴ്‌സ് ടെയി്‌ല്‍ ടീ, ഫ്‌ലാവേര്‍ഡ് ഐസ് ക്യൂബ്‌സ്, കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷ്യവസ്‌തുക്ക്‌ള്‍ ഇവയെല്ലാം കല്ല് രൂപപ്പെടുന്നതിനെ തടയുന്നു.