ലോകമെമ്പാടും ഉപയൊഗിക്കപ്പെടുന്ന ഒരു ഫല വര്‍ഗ്ഗമാണ്‍ ആപ്പിള്‍. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളില്‍ ലഭിക്കുന്ന ആപ്പിള്‍ Malus domestica എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. ആപ്പിള്‍ മരം 5മുതല്‍ 12 മീറ്റര്‍ ഉയരത്തില്‍ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്‍ത്തുന്നതിനു തൈകള്‍ ബഡ്ഡു ചെയ്തു വളര്‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, ആസ്സാം, നീലഗിരി എന്നിവിടങ്ങളില്‍ വളരുന്നു.
ലോകത്തിലെ ഏറ്റവും പോഷകം നിറഞ്ഞ പഴമാണ് ആപ്പിള്‍. ദിവസവും ഒരി ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നുള്ളത് വളരെ പണ്ടു മുതല്‍ക്കെ പ്രചാരത്തിലുള്ള ചൊല്ലാണല്ലോ. വെറുതെ പറയുന്നതല്ല ഇത് , ആപ്പിള്‍ ഔഷധഗുണങ്ങളുടെ കലവറ തന്നെയാണ്.
ആപ്പിള്‍ ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ്. ഇവ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നിരവധി രോഗങ്ങളില്‍ നിന്നും രക്ഷയേകുന്നു.
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ തലച്ചോറിനെ പ്രായമാകുന്നതില്‍ നിന്നും രക്ഷിക്കുന്നു അതിനാല്‍ സ്ഥിരമായി ആപ്പിള്‍ കഴിക്കുന്നത് അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷയേകുന്നു. ഓര്‍മ്മശക്തി കൂട്ടുന്നതിനും ആപ്പിള്‍ സഹായിക്കുന്നു.
ദിവസവും ആപ്പിള്‍ കഴിക്കുന്നത് ലിവര്‍, കുടല്‍, സ്്ത്രീകളിലെ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയെ തടയുന്നു.ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകളാണ് ഇതിന് സഹായിക്കുന്നത്.
സ്ഥിരമായി ആപ്പിള്‍ കഴിക്കുന്നത് ര്ക്തത്തിലെ പഞ്ചസാരയുടെ അളവു കുറച്ച് ടൈപ്പ് 2 പ്രമേഹത്തില്‍ നിന്നും രക്ഷയേകുന്നു.
ആപ്പിള്‍ ചവരച്ച് കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഉമിനീര് ബാക്ടീരിയയെ തടഞ്ഞ് പല്ല് കേടാകാതെ സൂക്ഷിക്കുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മിനറല്‍സും അമിതരക്തസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബറുകള്‍ ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയുന്നു.
ആപ്പിള്‍ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ പെട്ടെന്നുതന്നെ വയറു നിറയ്ക്കുന്നതിനാല്‍ അധികം ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും ആപ്പിളിന് കഴിവുണ്ട്.
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ആസ്തമ ഇല്ലാതാക്കുന്നു. ദിവസവും ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടേയും പല്ലുകളുടേയും ബലം വര്‍ദ്ധിപ്പിക്കുന്നു.തലച്ചോറിലെ കോശങ്ങള്‍ക്ക് ഉന്മേഷം നല്‍കാനും ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും ആപ്പിളിന് കഴിയുമെന്നതിനാല്‍ പഠിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഗുണപ്രദമാണ്.