നമ്മളിൽ പൈനാപ്പിൾ കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല എന്ന് വേണം പറയാൻ. സ്വാദിഷ്ഠമായ ഈ പഴം നമുക്ക് നല്ല വിലകുറവിൽ എവിടയെും ലഭ്യമാണ് , നമ്മുടെ ശരീരത്തിന് ആവശ്യമായ അനേകം ഗുണങ്ങളടങ്ങിയ ഒന്നാണ് പൈനാപ്പിൾ.
കൊച്ചുകുട്ടികൾ മുതൽ കുഞ്ഞുങ്ങൾ വരെ പൈനാപ്പിള്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. രുചി കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഇത്തരം പൈനാപ്പിള്‍ മികച്ചുനില്‍ക്കുന്നു.
കൂടാതെ ശരീരത്തിനാവിശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ പൈനാപ്പിള്‍ കഴിക്കുന്നത് വഴി ലഭിക്കുന്നു. ക്യാന്‍സര്‍, ഹൃദ്രോഗം, വാതംഎന്നീ രോഗങ്ങളിൽ നിന്ന് ശരീരത്തിന് സംരക്ഷണം നല്‍കും. ഇത്തരത്തിൽ നോക്കിയാൽ ഏറെ സവിശേഷതകളുള്ള ഒന്നാണ് പൈനാപ്പിളെന്ന് കാണാം. കൂടാതെ ദിവസവും ഒരു ഗ്ലാസ് പൈനാപ്പിള്‍ ജൂസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായകരമാണ് . വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ് പൈനാപ്പിൾ. അയൺ, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത്രയേറെ ഗുണങ്ങളുള്ള പൈനാപ്പിളിനെ കഴിക്കാൻ മറക്കരുത്.