ശൈത്യകാലമാണ് പനിയും ജലദോഷവും, ചർമ്മരോഗങ്ങളുമെല്ലാം വല്ലാതെ അലട്ടുന്ന കാലം. ഈ സാഹചര്യത്തെ അകറ്റി നിർത്താൻ സഹായിക്കുന്ന ചില ഭക്ഷണം പരിചയപ്പെടാം.
ആരോഗ്യമുള്ള ശരീരം നല്ല പ്രതിരോധശക്തിയുമുള്ളതായിരിക്കും. ശരീരത്തിലെ പ്രതിരോധശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന് ഭക്ഷണം ഇക്കാലത്ത് അത്യാവശ്യമാണ്. ഹൃദയാരോഗ്യം, ഡയബറ്റീസ്, ക്യാൻസർ തുടങ്ങി എല്ലാ രോഗങ്ങൾക്കുമുള്ള പ്രതിരോധം നൽകുന്ന ആഹാരം ഉൾപ്പെടുത്താം.
ഫൈബർ ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണം ധാരാളം ഡയറ്റിലുൾപ്പെടുത്താം. പഴങ്ങൾ, പച്ചിലക്കറികൾ, ബ്രൗൺ അരി, തുടങ്ങിയവ.
നോൺ വെജിറ്റേറിയൻസ് ആണെങ്കിൽ മുട്ട, മത്സ്യം, മാംസം എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാൽ, സോയബീൻസ് എന്നിവയെല്ലാം പ്രതിരോധശക്തി വർധിപ്പിക്കാൻ സഹായകരമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണം , കടൽ മത്സ്യങ്ങൾ, ബദാം, വാൽനട്ട്, എന്നിവയും ഡയറ്റിലുൾപ്പെടുത്താം. ഇത്തരം ഭക്ഷണം കൊളസ്ട്രോൾ തുലനം ചെയ്യുന്നതിനും സഹായിക്കും.
ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ബിസ്കറ്റ്, കേക്കുകൾ, പാസ്ട്രികൾ, വറുത്ത പലഹാരം, നെയ്യ്, ചുവന്ന ഇറച്ചി, ആട്ടിറച്ചി എന്നിവയും ഈ കാലത്ത് ഒഴിവാക്കാം.
കൊഴുപ്പ് അപ്പാടെ ഒഴിവാക്കുന്നത് നന്നല്ല. ഇവയും ശരീരത്തിന് ആവശ്യമാണ്. അതിനാൽ നല്ല കൊഴുപ്പ് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളായ നിലക്കടല, മുട്ട, നെയ്യ് എന്നിവ അല്പം ഡയറ്റിൽ അത്യാവശ്യമാണ്.
ഭക്ഷ്യവസ്തുക്കൾ എണ്ണയിൽ വറുത്തെടുക്കുന്നതിന് പകരം പുഴുങ്ങിയോ എണ്ണയില്ലാതെ ബേക്ക് ചെയ്തോ ഉപയോഗിക്കാം. ഉപ്പിന്റേയും പഞ്ചസാരയുടേയും അളവ് കുറയ്ക്കുന്നത് എന്തുകൊണ്ടും വളരെ ഗുണം ചെയ്യും.