ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ പുറത്തുകളയുകയെന്ന് കേട്ടിട്ടുണ്ടാവും. എന്താണ് ഈ വിഷവസ്തുക്കൾ? വായുവിലൂടെയും വെള്ളത്തിലൂടെയും ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിലേക്കെത്തുന്ന ശരീരത്തിനാവശ്യമില്ലാത്ത വസ്തുക്കളാണിവ.
എന്നാൽ ഇത് മാത്രമല്ല,ശരീരത്തിലേക്കെത്തുന്ന വിഷവസ്തുക്കൾ. ചിലപ്പോഴെല്ലാം ആവശ്യമുള്ള വസ്തുക്കളും വിഷമയമായിത്തീരാം. ശരീരത്തിനാവശ്യത്തിൽ കൂടുതലാവുമ്പോൾ. ആവശ്യമില്ലാത്ത അളവിലെത്തിയാൽ നമ്മുടെ ശരീരത്തിലെ തന്നെ ബയോകെമിക്കലുകൾ, എൻസൈമുകൾ, ഹോർമോണുകൾ ,ഇമ്മ്യൂൺ സെല്ലുകള‍്‍ ഇവയെല്ലാം തന്നെ അളവിലധികമായാൽ വിഷതുല്യമായിതീരും.
അതുകൊണ്ട് തന്നെ ശരീരം നിത്യേന വിഷമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിന് ഇതത്യാവശ്യമാണ്.
ശരീരത്തെ സ്വയം വിഷമുക്തമാക്കാന്നുതിന് സഹായിക്കുകയാണ് വേണ്ടത്. അതിനായി ആവശ്യമുള്ള പോഷകങ്ങൾ ശരീരത്തിലേക്കെത്തിക്കാം. 1 ബാലൻസ് ഡിറ്റോക്സ് , പ്രകൃതിയിൽ നിന്നുമുള്ള പദാർത്ഥങ്ങളെ ഇതിനായി ഉപയോഗിക്കാം. ഈ ഔഷധങ്ങൾ അവയുടെ ഹോർമോൺ റെഗുലേറ്റിംഗ്, ആന്റി - ഇൻഫ്ലമേറ്ററി , അഡാപ്റ്റോജനിക് ഗുണങ്ങളാൽ ശരീരത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളെ സഹായിച്ച് ഡീടോക്സിഫിക്കേഷന് സഹായിക്കുന്നു. ഉറക്കം, മാനസികാരോഗ്യം, ഊർജ്ജം, പ്രതിരോധം എന്നിവയാണ് വിഷമുക്തമാകുന്നതിന് പ്രധാനമായും വേണ്ടത്.
ഔഷധങ്ങളിലെ നന്മയെ സ്വീകരിച്ച് വിഷവസ്തുക്കളെ പുറംതള്ളാം. 1 ബാലൻസ് ഡീടോക്സ് - രോഗലക്ഷണങ്ങളെയല്ല, മറിച്ച് രോഗത്തിന് കാരണമായേക്കാവുന്നവയെ ചികിത്സിക്കുന്നു. തുടർച്ചയായ വൃത്തിയാക്കലിന് ശരീരത്തിന് നല്ല പോഷകമാവശ്യമുണ്ട്. ചില ഔഷധങ്ങൾ പരിചയപ്പെടാം.
മല്ലിയില : നമ്മുടെ ശരീരത്തിലേക്ക് നിത്യവും ആഹാരത്തിലൂടെയോ, വെള്ളം, മരുന്നുകൾ, മലിനീകരണം തുടങ്ങി മറ്റു പലമാർഗ്ഗങ്ങളിലൂടെയും ലോഹങ്ങൾ എത്തിച്ചേരുന്നു. ഈ ലോഹവസ്തുക്കൾ വലിയ തോതിൽ അടിഞ്ഞുകൂടുന്നത് ചില ക്രോണിക് അവസ്ഥകളിലേക്കെത്തിക്കും. മല്ലിയിലയിലെ രാസവസ്തുക്കൾ നാച്ചുറൽ ക്ലെൻസിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. ടോക്സിക് മെറ്റലുകളുമായി ചേർന്ന് അവയെ ലയിപ്പിച്ച് ശരീരത്തിൽ നിന്നും പുറന്തള്ളുന്നു.
ജമന്തി ; പരമ്പരാഗതമായി ഡൈയൂററ്റിക് ആയുപയോഗിക്കുന്ന ഇവ കരളിന്റെയും ഗാൾബ്ലാഡറിന്റെയും പ്രവർത്തനത്തെ സഹായിക്കുന്നു. ഡാൻഡലിയോൺ വിറ്റാമിൻ എ, ബി6, സി, ഡി, കെ, മിനറലുകൾ, അയേണ്, പൊട്ടാസ്യം, സിങ്ക്, ബീറ്റ കരോട്ടിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.
ശരിക്കും പറഞ്ഞാൽ ജമന്തിയുടെ എല്ലാ ഭാഗങ്ങളും ഉപയുക്തമാണ്. വേര്, ഇലകൾ, പൂവ് എല്ലാം തന്നെ. സലാഡിലും ചായയിലും ജമന്തി ചേർത്ത് കഴിക്കാം.
മഞ്ഞൾ : ജിഞ്ചർ ഫാമിലിയില‍്‍ വരുന്ന മഞ്ഞളിനില്ലാത്ത ഗുണങ്ങൾ ഇല്ല. ആയുർവേദിക് മരുന്നുകളിലും ചൈനീസ് മരുന്നുകളിലുമെല്ലാം തന്നെ മഞ്ഞള് ഉപയോഗിക്കുന്നു. ദഹനത്തിനും കരളിന്റെ പ്രവർത്തനങ്ങൾക്കുമെല്ലാം മഞ്ഞൾ സഹായകരമാണ്. മഞ്ഞളിലെ കുർകുമിൻ ആണ് പവർഫുൾ ഫൈറ്റോകെമികൽ ഘടകം. മഞ്ഞളിന് നല്ല മഞ്ഞ നിറം നൽകുന്നതും ഇവയാണ്. ബിലി ഉല്പാദനത്തിന് ഗാൾബ്ലാഡറുകളെ സഹായിക്കുന്നു. കരളിലെ വിഷവസ്തുക്കളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത് ബിലി ആണ്.
ആന്റി ഇൻഫ്ലമേറ്ററി ഗുണവും ,ആന്റി ഓക്സിഡേറ്റിവ് ഗുണവുമുള്ളവയാണ് കുർകുമിൻ.