കോളൻ ക്യാൻസറിന് കാരണമാകുന്നവ, ഡയറ്റ് മുതൽ ഡ്രിങ്കിം​ഗ് ശീലങ്ങൾ വരെ

NewsDesk
കോളൻ ക്യാൻസറിന് കാരണമാകുന്നവ, ഡയറ്റ് മുതൽ ഡ്രിങ്കിം​ഗ് ശീലങ്ങൾ വരെ

യുഎസിൽ ഡയ​ഗ്നോസ് ചെയ്യപ്പെടുന്നതിൽ മൂന്നാമതുള്ള ക്യാൻസർ കോളൺ ക്യാൻസർ ആണെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റി റിപ്പോർട്ടുകൾ പറയുന്നത്. അതിന് കാരണമാകുന്നതാകട്ടെ ജീവിതശൈലി, ഭക്ഷണശീലം, തുടങ്ങിയവയെല്ലാം.

വൻകുടലിൽ നിന്നാരംഭിക്കുന്ന ഒരു തരം ക്യാൻസർ ആണ് കോളൻ ക്യാൻസർ. ദഹനവ്യവസ്ഥയുടെ അവസാനത്തെ ഭാ​ഗമാണ് വൻകുടൽ.

പ്രായമായവരെയാണ് കോളൺ ക്യാൻസർ അധികവും ബാധിക്കുന്നത്. എന്നിരുന്നാലും ഏത് പ്രായക്കാരിലും ഈ ക്യാൻസർ പിടിപെടാവുന്നതാണ്. ചെറുതായിട്ട്, നോൺക്യാൻസറസായാണ് ഇത് ആരംഭിക്കുന്നത്. വൻകുടലിനകത്തെ പോളിപ്സ് എന്നറിയപ്പെടുന്ന സെല്ലുകളിൽ. കാലക്രമേണ ഇത്തരത്തിലെ ചില പോളിപ്സുകൾ ക്യാൻസറസായി മാറുന്നു.

പോളിപ്സ് വളരെ ചെറുതാകയാൽ തന്നെ ലക്ഷണങ്ങളും തീരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഡോക്ടർമാർ സ്ക്രീനിം​ഗ് ടെസ്റ്റുകൾ സ്ഥിരമായി നടത്തുകയും കോളൻ ക്യാൻസറിന് കാരണമാവുന്ന പോളിപ്സ്കൾ നീക്കം ചെയ്യുകയുമാണ് ചെയ്യുന്നത്. 

കോളൻ ക്യാൻസർ കോളറക്ടൽ ക്യാൻസർ എന്നും അറിയപ്പെടുന്നു. കോളൻ ക്യാൻസർ, റെക്ടൽ ക്യാൻസർ എന്നിവ കൂടിചേർന്നതാണിത്. റെക്ടത്തിൽ ആരംഭിക്കുന്നു. 
 

ലക്ഷണങ്ങൾ

  • കോളൻക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ
  • മലവിസർജ്ജനത്തിലുണ്ടാകുന്ന സ്ഥിരം മാറ്റങ്ങൾ, ഡയേറിയ, മലബന്ധം തുടങ്ങി
  • മലത്തിൽ രക്തം കാണുക
  • സ്ഥിരമായി വയറിൽ അസ്വസ്ഥത. ​ഗ്യാസ് നിറയുന്നത്, വേദന, കൊളുത്തി പിടുത്തം തുടങ്ങി
  • വയറ് കാലിയാകാത്തതുപോലെ തോന്നുന്നത്
  • ക്ഷീണം, തളർച്ച
  • കാരണമില്ലാതെ ഭാരം കുറയുന്നത്

എന്നാൽ ആരംഭഘട്ടത്തിൽ പലരിലും ഒരു ലക്ഷണവും കാണുകയില്ല. ലക്ഷണം കാണിച്ചു തുടങ്ങിയാലും പലരിലും വ്യത്യസ്തമായിരിക്കും. ക്യാൻസറിന്റെ വലിപ്പത്തേയും ലൊക്കേഷനേയും ആശ്രയിച്ചിരിക്കും.

50ന് മുകളിലുള്ളവരിൽ റിസ്ക കൂടുതലാണെന്നാണ് തെളിവുകളെങ്കിലും പ്രായം കുറഞ്ഞവരിലും ജീവിത ശൈലിയും മറ്റും കാരണം കോളൻ ക്യാൻസർ സാധ്യത വർധിച്ചു വരികയാണ്.

ഡെയ്ലി റൂട്ടിനിൽ ആരോ​ഗ്യപരമായ മാറ്റങ്ങൾ വരുത്തുന്നത് റിസ്ക് കുറയ്ക്കാൻ സഹായകരമാണ്. എന്നിരുന്നാലും മികച്ച മാർ​ഗ്​ഗം ശരിയായ സ്ക്രീനിം​ഗ് ടെസ്റ്റുകൾ തന്നെയാണെന്നാണ് ഫൈറ്റ് കൊളോറെക്ടൽ ക്യാൻസർ പ്രസിഡന്റ് അൻജീ ഡേവിസിന്റെ അഭിപ്രായം. 

ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് കോളോറെക്ടൽ ക്യാൻസർ സ്ക്രീനിം​ഗ് തന്നെയാണ് മികച്ച പരിരക്ഷയെങ്കിലും ചില ജീവിതരീതികളിൽ മാറ്റം വരുത്തുന്നത് പോളിപ്സ് റിസ്ക് കുറയ്ക്കുന്നതിന് കൊളോറെക്ടൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും സഹായകരമാണ്.

പുതിയ തെളിവുകളനുസരിച്ച് ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണം ശീലമാക്കാം. ആൽക്കഹോൾ, റെഡ് മീറ്റ്,  എന്നിവ ഒഴിവാക്കാം. വ്യായാമം ശീലമാക്കുന്നതും നല്ലതാണ്.
 

സെഡന്ററി ലൈഫ്സ്റ്റൈൽ കോളൻ ക്യാൻസർ സാധ്യത വർധിപ്പിച്ചേക്കാം

വിവിധ തരത്തിലുള്ള ക്യാൻസറുകൾക്ക് കാരണമാകുന്നതാണ് അധികം സമയം ഇരിക്കുന്നത്. 

ഫിസിക്കൽ ആക്ടിവിറ്റി ഇതിന് ഒരു പരിഹാരമാവാം. കോളൻ ക്യാൻസർ സാധ്യതയേയും ഇത് കുറയ്ക്കാം. വലിയതോതിൽ കാർഡിയോ വാസ്കുലാർ ഫിറ്റനസ് ഉള്ളവരിൽ കോളൻ ക്യാൻസർ സാധ്യതയും കുറവായിരിക്കും. 

എക്സ്പേർട്ടുകൾ റെക്കമന്റ് ചെയ്യുന്നത് ആഴ്ചയിൽ കുറച്ച് സമയം വ്യായാമത്തിനായി ചിലവഴിക്കണമെന്നാണ്. നടത്തം, ഏതെങ്കിലും സ്പോർട്സ്, ഭാരം പൊക്കുന്നത്, എന്തുമാവാം.
150 മിനിറ്റ് മിതമായ രീതിയിലും , 75 മിനിറ്റ് വൈ​ഗറസായും ആഴ്ചയിൽ വേണമെന്നാണ് ഡേവിസ് പറയുന്നത്.

ഡയറ്റിൽ ഫൈബർ, ഫലവർ​ഗ്​ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താത്തത്

എന്താണ് നമ്മൾ കഴിക്കുന്നത് എന്നതും പ്രധാന ഘടകമാണ്. ധാരാളം ഫലങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നത് ഫൈബർ ആവശ്യത്തിന് ശരീരത്തിലേക്കെത്തിക്കും. 

ഫൈബർ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം ഇത് ദഹനപ്രക്രിയയ്ക്ക് വളരെ ആവശ്യമാണ്. നന്നായി ഭക്ഷണം കഴിക്കുക എന്നത് പല രോ​ഗങ്ങളേയും അകറ്റി നിർത്താൻ സഹായിക്കും. നമ്മുടെ രുചിക്കനുസരിച്ചല്ല കഴിക്കേണ്ടത്, നമ്മുടെ ശരീരത്തിന് വേണ്ടതാണ്.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സ്, സീഡ്സ് എന്നിവയുടെ കളർഫുൾ മിക്സ് ശരീരത്തിനാവശ്യമായ ന്യൂട്രിയന്റ്സ് നൽകുകയും ആരോ​ഗ്യപരമായി ​ഗുണം ചെയ്യുകയും ചെയ്യുന്നു.

ധാരാളം റെഡ്മീറ്റ്, സാച്ചുറേറ്റഡ് ഫുഡ് കഴിക്കുന്നത് ക്യാൻസർ റിസ്ക് വർധിപ്പിക്കുന്നു. റെഡ്മീറ്റ് , പാക്ക്ഡ് ഫുഡ് എല്ലാം തന്നെ അനാരോ​ഗ്യകരമാണ്. അമിതമായി ഉപയോ​ഗിക്കുന്നത് പല തരത്തിലുള്ള അസുഖങ്ങൾക്കും കാരണമാവാം.

കൂടാതെ അമിതമദ്യപാനം, പുകവലി, ബിഎംഐ(ബോഡി മാസ് ഇൻഡക്സ)ലെ വലിയ അന്തരം , മറ്റ് മെഡിക്കൽ കണ്ടീഷനുകൾ- അതായത് ടൈപ്പ് 2 ഡയബറ്റിക്സ്, ​ഗാസ്ട്രോ ഇൻഡസ്ടീനൽ പ്രശ്നങ്ങൾ , ജനിതകതകരാറുകൾ എന്നിവയെല്ലാം കോളൺ ക്യാൻസറിന് കാരണമായെക്കാം. 

colon cancer: symptoms, causes and things to care to avoid colon cancer

RECOMMENDED FOR YOU: