ചിയാ സീഡ്‌സ് ന്യൂട്രീഷ്യന്‍ സമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ആഹാരവുമാണിത്.
ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരാണോ, എന്നാല്‍ ലഘുഭക്ഷണം ഒഴിവാക്കാനിഷ്ടപ്പെടാത്തവരുമാണെങ്കില്‍ ചിയാ സീഡുകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്താം. ഭാരം കൂടുമെന്ന് പേടിക്കാതെ തന്നെ കഴിക്കാവുന്നവയാണിവ.
ചിയാ സീഡില്‍ ധാരാളം നാരുകളും മിനറലുകളുമടങ്ങിയിരിക്കുന്നു
സോല്യുബിള്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളവയാണിവ. വേഗത്തില്‍ തന്നെ നമ്മുടെ വയര്‍ നിറയ്ക്കുന്നവയാണ് സോള്യുബിള്‍ ഫൈബറുകള്‍. ഫൈബറുകള്‍ ദഹനത്തിന് സഹായിക്കുകയും നല്ല ദഹന വ്യവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ വിത്തുകളില്‍ ധാരാളം മിനറലുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, മംഗ്നീഷ്യം, എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
ചിയാ സീഡുകള്‍ ഊര്‍ജ്ജദായകങ്ങളാണ്
ഭക്ഷണത്തോടൊപ്പം ചിയാ സീഡുകള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. കലോറി ധാരാളം നല്‍കാതെ തന്നെ എളുപ്പത്തില്‍ ഊര്‍ജ്ജം ശരീരത്തിലേക്കെത്തിക്കുന്നു. ഇതുകൊണ്ടാണ് ചിയാ സീഡുകള്‍ ഭാരത്തെ അകറ്റി നിര്‍ത്തുന്നത്.
പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചിയാസീഡുകള്‍
ഈ ചെറിയ വിത്തുകളിലെ പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്നത് തന്നെയാണ് ഇതിനെ ഭാരം കുറയ്ക്കാനുള്ള നല്ല ആഹാരമാക്കി തീര്‍ത്തിരിക്കുന്നതിലെ പ്രധാന കാരണം. ഭാരം കുറയ്ക്കുന്നതിനായി, ഏ്റ്റവും പ്രധാന ഡയറ്റ് നിയമം എന്നത് കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര എന്നിവ കുറച്ച് പ്രോട്ടീന്‍ അളവ് കൂട്ടുകയെന്നതാണ്. മറ്റ് ന്യൂട്രിയന്റ്‌സുകളെ അപേക്ഷിച്ച് ചിയാ സീഡിലുള്ളത് ശുദ്ധമായി പ്രോട്ടീന്‍ ആണ്. മറ്റു ചെടികളെയും വിത്തുകളേയും അപേക്ഷിച്ചാല് വളരെ കൂടുതലുമാണ്.
ഒമേഗ 3 ഫാറ്റി ആസിഡുകളും, എസന്‍ഷ്യല്‍ അമിനോ ആസിഡുകളും ധാരാളമടങ്ങിയിരിക്കുന്നു
ശരീരത്തിലെ ഒമേഗ 3 ഫാറ്റി ആസിഡ് ലെവല്‍ കൂട്ടാനും ചിയാ സീഡുകള്‍ ഉത്തമമാണ്. ഇവയില്‍ 9 എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കാന്‍ സഹായകമാണ്.
പഠനങ്ങളനുസരിച്ച് ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചിയാസീഡുകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ ഏറ്റവും മികച്ച സമയം ഒരു ദിവസത്തെ ആദ്യഭക്ഷണത്തിനൊപ്പവും അവസാനഭക്ഷണത്തിനൊപ്പവുമാണ്.