കാഞ്ഞങ്ങാട് നഗര സഭാ ആരോഗ്യ വിഭാഗം ഈ അടുത്ത് നടത്തിയ പരിശോധനയിലും തെളിഞ്ഞ ഒരു കാര്യമിതാണ്, കരിമ്പിൻ ജ്യൂസിൽ ചേർക്കുന്ന ജലമോ, ഐസോ ഉപയോഗപരമല്ല.
എന്നിട്ടും വൃത്തി ഹീനമായ ഇത്തരം സാഹചര്യങ്ങളിൽ ലഭിക്കുന്ന ജ്യൂസുകൾ ആളുകൾ പിന്നെയും തേടി പോകുന്നതിന് പിന്നിലുള്ള കാരണമെന്നത് കുറച്ച് വിചിത്രമായിരിക്കും , ചിലപ്പോൾ ഇത്തിരി കാശ് ലാഭിക്കാനായി നാം ചെയ്യുന്ന കാര്യങ്ങൾ നമുക്ക് തന്നെ പണിയാകുമെന്ന് ചുരുക്കം.
ഭക്ഷ്യ യോഗ്യമായ ജലത്തിന്റെ അളവ് 7 ആണ് , എന്നാൽ കാഞ്ഞങ്ങാട് പരിസരത്ത് ഇത്തരം കച്ചവടക്കാരുടെ അടുത്ത് നിന്നും പിിടിച്ചെടുത്ത ജലത്തിന്റെത് 4 ആണ്. ആക്രിക്കടകളിൽ നിന്നും പെറുക്കി കൊണ്ട് വരുന്ന പാത്രങ്ങളിലാണ് ഐസ് അടക്കമുള്ളവ ഇട്ട് വയ്ക്കുന്നത്.
ഇവ കടുത്ത വേനലിലും അലിയുന്നില്ലല്ലോയെന്ന ബുദ്ധി ഉദിച്ചതോടെ വിവിധ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ഐസിലും മാരകമായ രാസവസ്തുക്കൾ തന്നെയാണ് കൂട്ടായി ചേർത്തിരിക്കുന്നതെന്ന് കണ്ടെത്തി. ഇതൊക്കെ ഏതോ കാഞ്ഞങ്ങാട് സംഭവിച്ചതെന്ന് കരുതി എഴുതി തള്ളുന്ന ഇടത്താണ് ഇത്തരക്കാരുടെ വിജയം.