നാരങ്ങാതൊലി കളയേണ്ട കാര്യമില്ല. ഉപയോഗങ്ങള്‍ എന്തെല്ലാം, അറിയാം

NewsDesk
നാരങ്ങാതൊലി കളയേണ്ട കാര്യമില്ല. ഉപയോഗങ്ങള്‍ എന്തെല്ലാം, അറിയാം

നാരങ്ങ പിഴിഞ്ഞ് കഴിഞ്ഞ് തൊലി കളയുകയാണ് മിക്കവരും ചെയ്യുക. എന്നാല്‍ ഇനി മുതല്‍ കളയും മുമ്പ് അല്പം ചിന്തിക്കൂ. പാചകക്കാര്‍ നാരങ്ങതൊലിയെ നല്ല മണത്തിനായി ഉപയോഗിക്കുമ്പോള്‍ ബോട്ടണിസ്റ്റ് ഇത് ഫ്‌ലവഡോ ആണ്. പുരാതന ഗ്രീക്ക്, റോമന്‍ ജനത നാരങ്ങയുടെ പല ഗുണങ്ങളെപറ്റിയും എഴുതി വച്ചിട്ടുണ്ട്. ശാസ്ത്രലോകം ഇതിന്റെ ഗുണങ്ങളെ പറ്റി പഠനങ്ങള്‍ നടത്തുന്നു.

നാരങ്ങാതൊലിയില്‍ നീരിനേയും ഫ്രൂട്ടിനേയും അപേക്ഷിച്ച് ധാരാളം ന്യൂട്രിയന്റ്‌സ് അടങ്ങിയിരിക്കുന്നു
നാരങ്ങാതൊലി വിറ്റാമിന്‍, മിനറല്‍സ്, ഫൈബര്‍ എന്നീ ന്യൂട്രിയന്റ്‌സുകളാല്‍ സമ്പുഷ്ടമാണ്. ശരിക്കും പറഞ്ഞാല്‍ നീരിലുള്ളതിനേക്കാളും പഴത്തിലേക്കാളും അധികം. 

നാരങ്ങാതൊലിയില്‍ ധാരാളം ഫ്‌ലവനോയിഡുകളും അടങ്ങിയിരിക്കുന്നു. ഇതില്‍ പവര്‍ഫുളായിട്ടുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു.

എല്ലിനും പല്ലിനും ബലമേകുന്നു
എല്ലിനും പല്ലിനും ആവശ്യമായ കാല്‍സ്യവും വിറ്റാമിന്‍ സിയും ധാരാളമായി തൊലിയില്‍ അടങ്ങിയിരിക്കുന്നു. മുതിര്‍ന്ന ആളുകള്‍ക്ക് ദിവസേന ആവശ്യമുള്ള കാല്‍സ്യത്തിന്റെ 13.4ശതമാനവും വിറ്റാമിന്‍ സിയുടെ വലിയൊരു ശതമാനും 100ഗ്രാം നാരങ്ങാതൊലിയില്‍ നിന്നും ലഭിക്കും. പ്രോട്ടീന്‍ കൊളാജന്‍ നിര്‍മ്മാണത്തിനും കാര്‍ട്ടിലേജ്, ലിഗാമെന്റ്‌സ്, ടെന്‍ഡന്‍സ്, സ്‌കിന്‍, രക്തക്കുഴലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ സി. 


ആന്റി ഓക്‌സിഡന്റ് ഗുണം ക്യാന്‍സറിനൊട് പൊരുതാന്‍ സഹായിക്കുന്നു
ചില തരം ചര്‍മ്മാര്‍ബുദത്തെ ചെറുക്കാന്‍ ഡയറ്റില്‍ സിട്രസ് പീല്‍ ധാരാളം ഉള്‍പ്പെടുത്തുന്നത് സഹായിക്കുന്നു. നാരങ്ങാതൊലിയില്‍ നിന്നും ഉണ്ടാക്കുന്ന ലെമണ്‍ ഓയില്‍ ഡി-ലിമണോണ്‍ എന്ന ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ്.ബ്രസ്റ്റ്, കോളണ്‍ ക്യാന്‍സറുമായി പൊരുതാന്‍ വളരെ സഹായകമാണ് ഈ ആന്റി ഓക്‌സിഡന്റുകള്‍.  ഫ്രീ റാഡിക്കിളുകളെ ബ്ലോക്ക് ചെയ്യാന്‍ തൊലിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഫ്രീ റാഡിക്കിളുകള്‍ കൂടിച്ചേരുന്നത് ക്യാന്‍സര്‍, ഹാര്‍ട്ട് എയ്ല്‍മെന്റ്‌സ്, ആര്‍ത്രൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്നു.


നാരങ്ങാതൊലിയിലടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡുകള്‍ വിറ്റാമിന്‍ സിയുടെ ആഗിരണത്തേയും പ്രോത്സാഹിപ്പിക്കുന്നു.നാരിന്‍ജനിന്‍ എന്ന ഫ്‌ലവനോയിഡുകള്‍ ഡിഎന്‍എ ഡാമേജ് ആകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. 


രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു
നാരങ്ങാതൊലിയില്‍ ധാരാളമായുള്ള പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാന്‍ അനുവദിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം ബാലന്‍സ് ആയി നിലനില്‍ക്കുന്നത് ഹൃദയാരോഗ്യത്തിനും ഗുണകരമാകുന്നു. തൊലിയിലടങ്ങിയിരിക്കുന്ന നാരുകള്‍, ഹെസ്പിറിഡിന്‍ എന്ന ഫ്‌ലവനോയിഡ്, കരോട്ടിനോയ്ഡ് പിഗ്മെന്റ്, എന്നിവയും ബ്ലഡ് പ്രഷര്‍ ബാലന്‍സ് ചെയ്യുന്നതിന് സഹായകരമാണ്. ഫ്‌ലവനോയിഡുകള്‍ ഉപദ്രവകാരിയായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായകരമാണ്.


മലബന്ധം തടയുന്നു
നാരങ്ങാതൊലിയില്‍ ധാരാളമായി ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു. റഫേജുകള്‍ എന്നും അറിയപ്പെടുന്ന നാരുകള്‍ മലബന്ധം വരാതിരിക്കാന്‍ സഹായിക്കുന്നു. അള്‍സര്‍, ആസിഡ് റിഫ്‌ലക്‌സിംഗ് എന്നിവയ്ക്കും പരിഹാരമാണിത്. ശരീരഭാരം നിയന്ത്രിക്കാനും ഫൈബറുകള്‍ സഹായിക്കുന്നു.ഡയബറ്റിസ് സാധ്യതയെ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.


കണ്ണിന്റെ ആരോഗ്യത്തിനും അത്യുത്തമം
കരോട്ടിനോയിഡുകള്‍ ശരീരത്തിനകത്തുവച്ച് വിറ്റാമിന്‍ എ ആയി മാറുന്നു. വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്ന് നമുക്കെല്ലാമറിയാം. നാരങ്ങാതൊലിയില്‍ ധാരാളം കരോട്ടിനോയിഡുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി പേശികള്‍ ചുരുങ്ങുന്നതുമൂലമുണ്ടാകുന്നതും പ്രായാധിക്യം മൂലമുണ്ടാകുന്നതുമായ കണ്ണിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് റിസര്‍ച്ചുകള്‍ പറയുന്നു.


മുറിവുകള്‍ ഉണങ്ങാനും ഇന്‍ഫക്ഷന്‍ വരാതിരിക്കാനും സഹായകമാണ്
നാരങ്ങാതൊലിയില്‍ നിന്നും എടുക്കുന്ന സത്തുക്കള്‍ മുറിവുണക്കാന്‍ സഹായിക്കുന്നു. നാരങ്ങാ തൊലിയുടെ ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ചില ബാക്ടീരിയകളുമായി പോരാടാന്‍ സഹായിക്കുന്നു.


നാച്ചുറല്‍ ഡിയോഡറന്റാണ്
നാരങ്ങയുടെ ഫ്രഷ് സ്‌മെല്‍ ശരീരത്തിലെ ചീത്തമണം ഇല്ലാതാക്കാനും ബാക്ടീരിയകളോട് പൊരുതാനും സഹായിക്കുന്നു. ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉപയോഗിച്ചയുടനെയുള്ള നാരങ്ങാതൊലിയെ ഉണക്കിയെടുക്കുക. ഇത് കക്ഷത്തില്‍ വച്ചാല്‍ വിയര്‍പ്പുനാറ്റം ഉണ്ടാകില്ല. നാരങ്ങാതൊലിയും ഓറഞ്ച് തൊലിയും ഉപയോഗിച്ച് നീരും ഉണ്ടാക്കാം. ഈ നീരില്‍ കോട്ടണ്‍ മുക്കി കൈകളില്‍ ഉപയോഗിക്കാം. ഇത് ഒരു സ്േ്രപ ബോട്ടിലിലാക്കി ഒരാഴ്ച വരെ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കുകയുമാവാം. 


മുഖക്കുരു ഇല്ലാതാക്കും
നാരാങ്ങാതൊലി ആസ്ട്രിന്‍ജന്റും ആന്റി മൈക്രോബിയലുമാണ്. ഇത് മുഖക്കുരു ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാരങ്ങാതൊലിയും അല്പം പുതിനയിലും ഒരുമിച്ചെടുത്ത് മുഖത്തേക്ക് ആവി പിടിക്കാം. നാരങ്ങാതൊലിയിലെ എസന്‍ഷ്യല്‍ ഓയിലുകള്‍ ക്ലെന്‍സര്‍ ആവുമ്പോള്‍ മിന്റ് ടോണറാകുന്നു.


കോളറയെ പ്രതിരോധിക്കുന്നു
നാരങ്ങാ ജ്യൂസ് കോളറാ ബാക്ടീരിയകളെ ഇല്ലാതാക്കാന്‍ സഹായകമാണെന്ന് പഠനങ്ങള്‍ പറയുന്നു. കോളറ ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാന്‍ നാരങ്ങാതൊലിയും സഹായകരമാണെന്ന് പഠനങ്ങളുണ്ട്.


കൊതുകുലാര്‍വയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു
ചില കൊതുകു ലാര്‍വകള്‍ക്കെതിരെ ഉപയോഗിക്കാവുന്ന നാച്ചുറല്‍ പെസ്റ്റിസൈഡുകളാണ് നാരങ്ങാതൊലി. കൈയിലിട്ടു തിരുമ്മി വെള്ളക്കെട്ടിലിടുകയേ വേണ്ടൂ.ഇടയ്ക്കിടെ ഇങ്ങനെ ആവര്‍ത്തിക്കാം.


നാരങ്ങാതൊലി ഭക്ഷണത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താം
നാരങ്ങാതൊലിയുടെ ഉപയോഗങ്ങള്‍ ധാരാളമാണെങ്കിലും അതേപടി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അസിഡിറ്റി കൂടുതലുള്ള ഇത് പല്ലിനും വയറ്റില്‍ അസിഡിറ്റിക്കും ഇടയാക്കിയേക്കും. എന്നാല്‍ എങ്ങനെ ഇതിനെ നമ്മുടെ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താമെന്ന് നോക്കാം.

 

  • ഫ്രൂട്ട് ജ്യൂസുകളില്‍ അല്പം ഉള്‍പ്പെടുത്താവുന്നതാണ്.
  • ഉപ്പിലിട്ടു ഉപയോഗിക്കാം, പക്ഷെ ഈ മാര്‍ഗ്ഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനിടയാക്കിയേക്കാം. 
  • ഗ്രീന്‍ ടീ അല്ലെങ്കില്‍ ബ്ലാക്ക് ടീയില്‍ അല്പം ചേര്‍ക്കാം. 
  • നാരങ്ങാ തൊലി ഉണക്കി പൊടിച്ചെടുക്കാം. ഇത് കേക്കുണ്ടാക്കുമ്പോഴും മാരിനേഷനുമെല്ലാം ഉപയോഗിക്കാം.
  • അരി വേവിക്കുമ്പോഴും മറ്റും വെള്ളത്തില്‍ അല്പം നാരങ്ങാതൊലി ചേര്‍ക്കാം.

കൂടാതെ പാസ്ത, സൂപ്പുകള്‍, സാലഡുകള്‍, ബിവറേജസ് എന്നിവയിലെല്ലാം ഉപയോഗിക്കാവുന്നതാണ്.
 

Uses of lemon peel

RECOMMENDED FOR YOU: