ചെറുനാരങ്ങ ഭാരം കുറയ്ക്കാനും ഡീടോക്‌സിഫിക്കേഷനും ഉത്തമമാണ്. മുടിയിലും ചര്‍മ്മത്തിലും മാജിക് പ്രവര്‍ത്തിക്കാനും നാരങ്ങ ഉപയോഗിക്കാം.
എല്ലാ അടുക്കളയിലും കാണുന്ന നാരങ്ങ ഒരു സൂപ്പര്‍ ഫുഡ് തന്നെയാണ്. ന്യൂട്രിയന്റുകളാല്‍ സമ്പുഷ്ടമായ ഇത് ഭാരം കുറയ്ക്കാനും മിനുസമുള്ള ചര്‍മ്മത്തിനും ഡീടോക്‌സിഫിക്കേഷനുമെല്ലാം ഉപകാരപ്രദമാണ്. നല്ല റീഫ്രഷിംഗ് ആണ് ഇതിന്റെ ജ്യൂസ്. കോക്ടെയിലുകള്‍, കറികള്‍ തുടങ്ങി ചായയില്‍ വരെ നാരങ്ങ നീര് ഉപയോഗിക്കാം.
നാരങ്ങയുടെ ചില ഗുണങ്ങള്‍ പരിചയപ്പെടാം
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങ ദഹനത്തെ സഹായിക്കുന്നു. ചില ആളുകള്‍ നാരങ്ങാനീര് വെള്ളം ചേര്‍ക്കാതെ കുടിയ്ക്കും. രാവിലെ ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നവരുമുണ്ട്.
എങ്ങനെയായാലും ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും , പ്രിതരോധശേഷി വര്‍ധിപ്പിക്കുന്നതിനും രക്തം ശുദ്ധീകരിക്കാനും സഹായിക്കും.
നാരങ്ങാനീര് തേനും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. തൊണ്ടയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ഇത് ഉത്തമപരിഹാരമാണ്.
നാരങ്ങാനീര് ഒലീവ് ഓയിലുമായി മിക്‌സ് ചെയ്ത് നഖങ്ങളില്‍ പുരട്ടുന്നത് നഖത്തിന് ഉറപ്പ് കൂട്ടുന്നതിന് സഹായകമാണ്.
ചുളിവ്, തൊലിപ്പുറത്തുണ്ടാവുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ നാരങ്ങ ഉത്തമമാണ്. സൂര്യാഘാതത്തിന്റെ പാടുകള്‍ വരെ.ചുളിവുകള്‍ തടയാന്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് തേന്‍ ഒരു തുള്ളി ആല്‍മണ്ട് ഓയില്‍ എന്നിവയെടുത്ത് മുഖത്തും കഴുത്തിലുമെല്ലാം പുരട്ടുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.
മുടി കൊഴിച്ചില്‍ തടയാന്‍ നാരങ്ങയുടെ കുരു പൊടിച്ചതും കുരുമുളകും നാരങ്ങാനീരില്‍ അല്ലെങ്കില്‍ വിനഗറില്‍ ചാലിച്ച മുടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 5മുതല്‍ 10 നിമിഷം വരെ സൂക്ഷിച്ച ശേഷം കഴുകി കളയാം.