വൈദ്യുതാഘാതമേറ്റാല്‍

NewsDesk
വൈദ്യുതാഘാതമേറ്റാല്‍

മഴക്കാലമെത്താറായി പല അസുഖങ്ങളുടേയും അപകടങ്ങളുടേയും കൂടി കാലമാണ് മഴക്കാലം. മഴക്കാലത്ത് ഉണ്ടാവുന്ന അപകടങ്ങളില്‍ പ്രധാനമാണ് വൈദ്യുതിയില്‍ നിന്നും വരുന്ന അപകടങ്ങള്‍.വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നു നോക്കാം.

നടക്കുമ്പോള്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ചവിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം. ഇടിയും മിന്നലുമുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാം. ടിവിയുടെ കേബിള്‍ ബന്ധവും ഉപേക്ഷിക്കാം.
നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ചുകള്‍ തൊടാതിരിക്കാം. വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ റബ്ബര്‍ ചെരുപ്പകള്‍ ധരിക്കാം.ചുമരിലെ നനവ് ശ്രദ്ധിക്കാം. 

എല്ലായ്‌പ്പോഴും ത്രീ പിന്‍ പ്ലഗ് ഉപയോഗിക്കുന്നതാണ് നല്ലത്. ശരിയായ ആംപിയറിലുള്ള പ്ലഗുകളും എക്സ്റ്റന്‍ഷന്‍ കോഡുകളും ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം.

വൈദ്യുതാഘാതമേറ്റാല്‍ എന്തെല്ലാം ചെയ്യാം

500 വോള്‍ട്ടേജില്‍ താഴെയുള്ള വൈദ്യുതാഘാതം ആന്തരികായവങ്ങള്‍ക്ക് കാര്യമായ തകരാര്‍ ഉണ്ടാക്കാറില്ല. എന്നാല്‍ 500 വോള്‍ട്ടേജിന് മുകളിലുള്ള വൈദ്യുതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 220 വോള്‍ട്ടേജിലും വൈദ്യുതിയും കുട്ടികള്‍ക്ക് ഗുരുതരമാണ്.

ഹൈവോള്‍ട്ടേജ് ഷോക്ക് - മിന്നല്‍ , പൊട്ടി വീണ വൈദ്യുതികമ്പി - ബാഹ്യമായ പരിക്കില്ലെങ്കിലും പെട്ടെന്ന തന്നെ വൈദ്യ സഹായം തേടണം.

ഹൈവോള്‍ട്ടേജ് , മിന്നല്‍ എന്നിവ തലച്ചോറിനെ ബാധിച്ചാല്‍ അപസ്മാരം, ഡിപ്രഷന്‍, ഉത്കണ്ഠ എന്നിവയ്ക്ക് സാധ്യതയുണ്ട്.

ലോവോള്‍ട്ടേജ് ഷോക്ക് - വീട്ടുപകരണങ്ങളില്‍ നിന്നും ഉള്ളത് - പുറമേ കാണും വിധം പൊള്ളലുണ്ടെങ്കില്‍, അബോധാവസ്ഥയില്‍ ആയാല്‍ സ്പര്‍ശന ശേഷിക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍, കാഴ്ച, കേള്‍വി ,സംസാരം എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചാലോ ഗര്‍ഭിണിക്ക് ഷോക്കേറ്റാലോ വൈദ്യസഹായം നേടാം. 
ഷോക്ക് ഏറ്റവരില്‍ ബാഹ്യമായ പരിക്കുകള്‍ ഉണ്ടാവണമെന്നില്ല. ചിലപ്പോള്‍ ഗുരുതരമായ പൊള്ളലുകള്‍ ഉണ്ടാവാം. കൈകള്‍, കാല്‍പാദം, തല എന്നിവിടങ്ങളിലാണ് പൊള്ളലുണ്ടാവുക.

ഷോക്കേറ്റ് തെറിച്ചുവീഴുന്ന ആളുകള്‍ പെട്ടെന്നുള്ള പേശീസങ്കോചം മൂലം കഴുത്തിലെ കശേരുക്കള്‍, നട്ടെല്ല്, മറ്റ് എല്ലുകള്‍ എന്നിവയ്ക്ക് വിള്ളലോ ഒടിവോ സംഭവിക്കാം. അതിനാല്‍ ആളുകളെ എഴുന്നേല്‍പ്പിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

വൈദ്യുതാഘാതമേല്‍ക്കുമ്പോള്‍ ഹൃദയമിടിപ്പിനുണ്ടാകുന്ന താളപ്പിഴകളാണ് പലപ്പോഴും മരണകാരണമാകുന്നത്. 

പൊള്ളലുകള്‍ക്ക് ടെറ്റനസ് വാക്‌സിനും ഏതെങ്കിലും ആന്റിബയോട്ടിക് ലേപനങ്ങളും മതിയാകും.
 

Electric shock, treatment and things to care

RECOMMENDED FOR YOU: