ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന വളരെ നല്ല ഫലമാണ് പപ്പായ.ചര്‍മ്മകാന്തിക്കുതകുന്ന ധാരാളം എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു.
പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് പപ്പായ. ശരീരത്തിന് ആവശ്യമായ നാരുകള്‍ ,പൊട്ടാസ്യം, വിറ്റാമിന്‍ എ, സി,ഇ , കാത്സ്യം എന്നിവയെല്ലാം പപ്പായയിലുണ്ട്.പപ്പായ ഇലയുടെ നീര് പല രോഗങ്ങള്‍ക്കും ഉള്ള ഉത്തമ ഔഷധമാണ്.പപ്പായയില്‍ വളരെ കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോള്‍ മാത്രമേ ഉള്ളൂ. പ്രമേഹ രോഗികള്‍ക്കും പപ്പായ ഉപയോഗിക്കാവുന്നതാണ്. അതിനാല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പഴമാണ്. പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായ കഴിക്കുന്നത് രക്താണുക്കള്‍ വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.
മുഖത്തിന്റെയു മുടിയുടേയും സംരക്ഷണത്തിന് പപ്പായ ഏറെ സഹായകമാണ്. സോഡിയത്തിന്റെ അളവ് പപ്പായയില്‍ കുറവായതിനാല്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്താനും പപ്പായ സഹായിക്കും. മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ന്യൂട്രിയന്‍സിന്റെ സാന്നിദ്ധ്യം പപ്പായയില്‍ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു തവണയെങ്കിലും പപ്പായ കഴിക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും.
താരന്‍ അകറ്റാനും പപ്പായ നല്ലതാണ്. കുരു നീക്കം ചെയ്ത പഴുത്ത പപ്പായയും കട്ട്‌തൈരും യോജിപ്പിച്ച മിശ്രിതം അരമണിക്കൂര്‍ നനഞ്ഞ തലമുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയുക.
കണ്ണിന്റെ ആരോഗ്യത്തിനും, തൊലിപുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റ് ത്വക്ക് രോഗങ്ങള്‍ (പപ്പായയുടെ കറ) എന്നിവയ്ക്കും പപ്പായ നല്ലതാണ്.
പപ്പായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന 10 ഫേസ്പാക്കുകള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.