നാരങ്ങാവെള്ളം വെള്ളവും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ഒരു പാനീയമാണ്. ചൂടോടെയോ തണുപ്പിച്ചോ ഇത് കുടിക്കാം.
ഇത്തരം വെള്ളത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനത്തിന് സഹായിക്കുന്നു, ഊര്‍ജ്ജദായകമാണ്.
ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നതിനാല്‍ നിരവധി ഡയറ്റുകളുടെ ഭാഗവുമാണിത്.കാലത്ത് എഴുന്നേറ്റയുടനെ നാരങ്ങാവെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ ഉത്തമമാണെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ പരിചയപ്പെടാം.
നാരങ്ങാവെള്ളം കലോറി വളരെ കുറഞ്ഞ പാനീയമാണ്. എന്നാല്‍ നാരങ്ങ നേരിട്ട് വെള്ളത്തിലേക്ക് പിഴിഞ്ഞെടുക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നില്ലയെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ അധികം രുചിയില്ലാത്ത കലോറി വളരെ കുറവുള്ള പാനീയമായ നാരങ്ങാവെള്ളം കൂടുതല്‍ കലോറിയുള്ള മില്‍ക്ക് ഷെയ്ക്ക്, മറ്റു ഫ്രൂട്ട് ജ്യൂസുകള്‍ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കുകയാണെങ്കില്‍ ഗുണകരമായിത്തീരും.
സ്വയം ഹൈഡ്രേറ്റഡ് ആയിരിക്കുക എന്നതാണ് ഭാരം കുറയ്ക്കുന്നതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. കാരണം നമ്മുടെ ശരീരം ചിലപ്പോള്‍ ദാഹത്തെ വിശപ്പായി തോന്നിപ്പിക്കും. ഇക്കാരണത്താല്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കാനിടയാകുന്നു. നാരങ്ങാവെള്ളം നന്നായി ഹൈഡ്രേറ്റഡ് ആയി ശരീരത്തെ നിലനിര്‍ത്തുന്നു. ഹൈഡ്രേറ്റഡ് ആയിരിക്കുന്നത് വെള്ളം കുടിക്കുന്നതിനെ കുറയ്ക്കുന്നു ഇത് ബ്ലോട്ടിംഗ്, പഫിനെസ്, വെയ്റ്റ് ഗെയിന്‍ പോലുള്ള ലക്ഷണങ്ങളെ ഇല്ലാതാക്കും.
നാരങ്ങാവെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുന്നു
പഠനങ്ങള്‍ പറയുന്നത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മെറ്റബോളിസം വര്‍ധിപ്പിക്കുന്നുവെന്നാണ്. റിസേര്‍ച്ചുകള്‍ പറയുന്നത് നല്ല ഹൈ്‌ഡ്രേഷന്‍ മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.
മെറ്റബോളിസം വര്‍ധിക്കുന്നത് ഭാരം കുറയാന്‍ കാരണമാവുന്നു. ക്ലിനികല്‍ ബയോകെമിസ്ട്രി ആന്റ് ന്യൂട്രീഷന്‍ ജേര്‍ണല്‍ നാരങ്ങാനീരിലും, തൊലിയിലും പോളിഫിനോലുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ഇത് കരളിനെ കൊഴുപ്പ് ബേണ്‍ ചെയ്യാന്‍ സ്റ്റിമുലേറ്റ് ചെയ്യുന്നു.
നാരങ്ങാവെള്ളം വീര്‍ത്ത വയറിനെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ കുറേ നേരത്തേക്ക് വീര്‍ത്തിരിക്കുന്ന വയര്‍ നാരങ്ങാവെള്ളം കൊണ്ട് കുറയുകയില്ല.എന്നാല്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യം , ഒരു പാനീയവും ഭാരം കുറയ്ക്കാനും, വയര്‍ കുറയ്ക്കാനുമായുള്ളതല്ല. നന്നായി ഭക്ഷണം കഴിക്കുകയും ആക്ടീവായിരിക്കുകയും വേണം ആരോഗ്യപരമായ രീതിയില്‍.