പോപ്‌കോണ്‍ കൊറിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. സിനിമ കാണുമ്പോഴും കളി ആസ്വദിക്കുമ്പോഴും തുടങ്ങി വെറുതെ ഇരിക്കുമ്പോള്‍ വരെ കൊറിക്കാന്‍ കൊതിക്കുന്ന സ്‌നാക്ക്‌സ്.പോപ്‌കോണ്‍ നാരുകളടങ്ങിയതും സ്വാദിഷ്ടവും കുറവ് കലോറിയുള്ളതുമായ ആഹാരമാണ്.എന്നാല്‍ മൈക്രോവേവ് ചെയ്‌തെടുക്കുന്ന പോപ്‌കോണ്‍ ആരോഗ്യത്തെ ബാധിക്കുമെന്ന പേടി എല്ലാവരിലും കടന്നുകൂടിയിട്ടുണ്ട്. ശരിക്കും മൈക്രോവേവ് പോപ്‌കോണ്‍ ബാഗില്‍ നമ്മള്‍ കരുതും പോലെ പോപ്‌കോണും ഓയിലും മാത്രമല്ല ഉള്ളത്. ബട്ടറിന്റെ രുചിയും മറ്റും നല്‍കാനായി ചേര്‍്ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഫ്‌ലേവറുകളും ഉപ്പും മറ്റു ട്രാന്‍സ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുക.
മൈക്രോവേവ് ചെയ്യുമ്പോള്‍ പോപ്‌കോണിലെ ട്രാന്‍സ് ഫാറ്റ്‌സ് ഹൃദയാരോഗ്യത്തെ ബാധിക്കുന്നു
മറ്റു പാക്ക് ചെയ്ത ആഹാരത്തെ പോലെ പോപ്‌കോണിലും ട്രാന്‍സ് ഫാറ്റ് അടങ്ങിയിരിക്കുന്നു. ട്രാന്‍സ് ഫാറ്റുകള്‍ കൂടുതലായി ശരീരത്തിലേക്കെത്തുന്നത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുന്നു. പല പാക്ക് ചെയ്ത ആഹാരവസ്തുക്കളിലും ട്രാന്‍സ് ഫാറ്റ് കുറയ്ക്കണമെന്ന നിര്‍ദ്ദേശം നിലവിലുണ്ട്. ഫ്രോസണ്‍ പിസ, കോഫീ ക്രീമര്‍, സ്റ്റിക്ക് മാര്‍ഗറൈന്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ട്രാനസ് ഫാറ്റ് ധാരാളം ഉണ്ട്.
പോപ്‌കോണിലും മറ്റു പാക്ക് ചെയ്ത ആഹാരത്തിലും അടങ്ങിയിരിക്കുന്ന പാര്‍ഷ്യലി ഹൈഡ്രൊജനേറ്റഡ് ഓയിലുകള്‍ ശരീരത്തിലെ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്റെ അളവ് ശരീരത്തില്‍ അധികമാക്കുന്നു. ഇത് ഹാര്‍ട്ടിന് അസുഖം വരുത്താന്‍ കാരണമാകുന്നു. വിദേശരാജ്യങ്ങളില്‍ പാക്കേജ് ഫുഡ് ഉത്പാദകര്‍ക്ക് 2015ല്‍ തന്നെ ഭക്ഷ്യവസ്തുക്കളിലെ ട്രാന്‍സ് ഫാറ്റ് അളവ് കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3വര്‍ഷമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. അതുവരെ ഇത്തരം വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയാണ് വേണ്ടത് എന്നാണ് നിര്‍ദ്ദേശം.
കൂടുതല്‍ ഉപ്പിന്റെ ഉപയോഗം രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, ഹാര്‍ട്ട്ിന് അസുഖം, ക്യാന്‍സര്‍ എന്നിവ വരുത്തും
ഉപ്പില്‍ ധാരാളം അടങ്ങിയിരിക്കുന്ന സോഡിയം കൂടുതല്‍ അളവില്‍ ശരീരത്തിലേക്കെത്തുന്നത് രക്തസമ്മര്‍ദ്ദം വര്‍്ദ്ധിക്കാന്‍ കാരണമാകുന്നു. സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക് എന്നീ അവസ്ഥകളിലേക്കും ഇത് കൊണ്ടെത്തിക്കും. കിഡ്‌നി, ആര്‍ട്ടറി, ഹൃദയം എല്ലുകള്‍ എന്നിവയെ വരെ കേടാക്കും. എന്നാല്‍ ഉപ്പ് ആഹാരത്തിന് രുചി കൂട്ടുന്ന വസ്തുവാണ്, പോപ്‌കോണിനും. ഉപ്പിനൊപ്പം ബട്ടറിന്റെ രുചിയും പോപ്‌കോണ്‍ പിന്നെയും പിന്നെയും കഴിക്കാന്‍ ഇടയാക്കുന്നു.
പ്രൊപ്പൈല്‍ ഗാലറ്റ് , വയറിനും ചര്‍മ്മത്തിനും പ്രശ്‌നങ്ങളുണ്ടാക്കുന്നു
പ്രൊപ്പൈല്‍ ഗാലറ്റ്, പാക്കേജ് ഫുഡില്‍ ഉപയോഗിക്കുന്ന കെമിക്കല്‍, പ്രിസര്‍വേറ്റിവായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പോപ്‌കോണിലെ ഫാറ്റ് നശിക്കുന്നത് തടയുന്നു. ഈ വെള്ള പൊടി ചര്‍മ്മത്തിനും വയറിനും പ്രശ്‌നമുണ്ടാക്കുന്നു. കൂടാതെ ക്യാന്‍സറിനു വരെ ഇത് കാരണമായേക്കാം.
ബട്ടര്‍ ഫ്‌ലേവറിംഗ് വസ്തു ശ്വാസകോശത്തെ കേടാക്കും
പോപ്‌കോണ്‍ ,ചര്‍മ്മത്തിനും കണ്ണിനും ശ്വാസപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും.
പോപ്‌കോണിലെ രുചികരമായ ബട്ടര്‍ ഫ്‌ളേവറിംഗ് വസ്തു ശ്വാസകോശത്തിനും ചര്‍മ്മത്തിനുമൊക്കെ അലര്‍ജി പ്രശ്‌നങ്ങള്‍ക്ക കാരണമായേക്കും.
മൈക്രോവേവ് പോപ്‌കോണിന്റെ ആരോഗ്യപൂര്‍ണ്ണമായ അല്‍റ്റര്‍നേറ്റിവ് വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം.