മാതളനാരങ്ങയെകുറിച്ചറിയാം

NewsDesk
മാതളനാരങ്ങയെകുറിച്ചറിയാം

ആരോഗ്യകാര്യത്തില്‍ പ്രത്യേക സ്ഥാനമുള്ള പഴമാണ് മാതളം. പോമഗ്രാനേറ്റ് അഥവാ അനാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആന്റി ഓക്‌സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ ഗുണങ്ങള്‍ ഇതിനുണ്ട്. വിറ്റാമിന്‍ സമ്പുഷ്ടവുമാണ് ഈ പഴം. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി വിറ്റാമിന്‍ ഇ എന്നിവ മാത്രമല്ല ഫോളിക് ആസിഡും ഇതിലടങ്ങിയിരിക്കുന്നു.


 വൈനിലും ഗ്രീന്‍ ടീയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ മൂന്നു മടങ്ങിലധികം ആന്റി ഓക്‌സിഡന്റുകള്‍ ഈ പഴത്തിലുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിരോധമാര്‍ഗ്ഗവുമാണ് മാതളം കഴിക്കുന്നത്. 

എന്തെല്ലാം ഗുണങ്ങള്‍ മാതളനാരങ്ങയ്ക്കുണ്ടെന്ന് നോക്കാം.

പോമെഗ്രാനേറ്റ് ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമായതിനാല്‍ നമ്മുടെ ശരീരത്തിനെ ഫ്രീ റാഡിക്കിള്‍സില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തുന്നു. പ്രീ മേച്ചര്‍ ഏജിംഗിന് പ്രധാനകാരണമാകുന്നത് ഈ ഫ്രീ റാഡിക്കള്‍സ് ആയതുകൊണ്ട് തന്നെ പ്രീമേച്ചര്‍ എജിംഗ് തടയുന്നതിനായി മാതളത്തെ ഉപയോഗപ്പെടുത്താം. സൂര്യപ്രകാശവും അന്തരീക്ഷമാലിന്യവുമെല്ലാം ഫ്രീ റാഡിക്കള്‍സ് രൂപപ്പെടാന്‍ കാരണമാകുന്നു.


രക്തം ശുചിയാക്കാന്‍ മാതളം സഹായിക്കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തത്തിന് ഒരു കവചമായി പ്രവര്‍ത്തിക്കുന്നു. മാതളത്തിന്റെ കുരു പ്ലേറ്റ്‌ലറ്റ്‌സ് ക്ലോട്ടിംഗ് തടയുന്നു. 


രണ്ട് തരത്തിലുള്ള ക്ലോട്ടിംഗ് ഉണ്ട്. ഒന്ന് നല്ലതാണ്, മുറിവോ മറ്റോ ഉണ്ടാവുമ്പോള്‍ അതുണങ്ങാന്‍ സഹായകരമാകുന്നു. എന്നാല്‍ രണ്ടാമത്തേത് ആന്തരികമായുണ്ടാകുന്ന ക്ലോട്ടിംഗ് ആണ്. ശരീരത്തിനകത്ത് രക്തം കട്ട പിടിക്കുന്നതാണ് ഇത്. ഇത് നല്ലതല്ല. ശാരീരകപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു. 


ആര്‍ത്തറോസ്‌ക്ലീറോസിസ് തടയുന്നു. നമ്മുടെ ജീവിതശൈലി മൂലമോ പ്രായാധിക്യം മൂലമോ വരുന്ന കൊളസ്‌ട്രോള്‍, ആര്‍ട്ടറീസ് തുടങ്ങിയവയില്‍ ബ്ലോക്കുകള്‍ ഉണ്ടാക്കുന്നു. ആന്‌റി ഓക്‌സിഡൈസിംഗ് ഗുണമുള്ള മാതളം കൊളസ്‌ട്രോള്‍ ഓക്‌സിഡൈസിംഗ് തടയുന്നു. കൊളസ്‌ട്രോള്‍ കത്തിച്ചു കളഞ്ഞ്  ബ്ലോക്ക് പ്രശ്‌നം ഇല്ലാതാക്കാന്‍ മാതളത്തിന്റെ ഉപയോഗം സഹായിക്കുന്നു.


രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ മാതളത്തിനാകുന്നു. കാര്‍ട്ടിലേജ് പ്രശ്‌നങ്ങള്‍ ഇ ല്ലാതാക്കാനും മാതളം നല്ലതാണ്, ഇന്‍ഫ്‌ലമേഷന്‍ ഇല്ലാതാക്കാനും ഇതിന് സാധിക്കും. 

ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങളോടും പ്രോസ്‌ട്രേറ്റ് ക്യാന്‍സറിനോടും പൊരുതാന്‍ മാതളം വളരെ നല്ലതാണ്. മാതള ജ്യൂസ് കള്‍ച്ചേര്‍ഡ് ക്യാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുകയും അതിന്റെ വളര്‍ച്ച തടയുകയും ചെയ്യുന്നു. 
ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മാതളം നല്ലതാണ് എലികളില്‍ നടത്തിയ പഠനത്തില്‍ അല്‍ഷിമേഴ്‌സ് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മാതളം ഉപകാരപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പ്യൂണിസിക് ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ട്രൈ ഗ്ലിസറൈഡ്‌സ് ബ്ലഡ് പ്രഷര്‍ ഇവ കുറയ്ക്കാനും സഹായിക്കുന്നു.


ദഹനത്തിനും സഹായിക്കുന്നു മാതളം.നിത്യവും ശരീരത്തിനാവശ്യമുള്ള നാരുകളില്‍ നാന്‍പത്തഞ്ചു ശതമാനത്തോളം മാതളത്തിലുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 


ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ മാതളം പ്രതിരോധത്തെ ബാധിക്കുന്ന അസുഖങ്ങളോടും പൊരുതുന്നു.സ്ട്രസ്സ് കുറയ്ക്കാനും മാതളജ്യൂസ് ഉപകാരപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വായിലെ ആരോഗ്യത്തിനും മാതളം ഉത്തമമാണ്. മൗത്ത് വാഷുകളേക്കാളും വളരെയധികം ഉപകാരപ്രദമാണ് മാതള ജ്യൂസ്. 
ഒരു കപ്പ് മാതളത്തില്‍ 24ഗ്രാം പഞ്ചസാരയും 144 കലോറിയും ആണ് അടങ്ങിയിരിക്കുന്നത്. 7ഗ്രാം ഫൈബര്‍, 3 ഗ്രാം പ്രോട്ടീന്‍ , ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ സി , വിറ്റാമിന്‍ കെ ഇവയും അടങ്ങിയിരിക്കുന്നു.

Health benefits of pomegranate

RECOMMENDED FOR YOU: