ഒരു കുഞ്ഞിന്റെ ആദ്യ വിദ്യാലയം അവന്റെ/ അവളുടെ കുടുംബമാണ്. ഗുരുക്കന്മാര്‍ മാതാപിതാക്കളും. ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിനും സ്വഭാവ രൂപീകരണത്തിനും കൂടുതല്‍ സ്വാധീനം കൊടുക്കുന്നത് സ്വന്തം കുടുംബം തന്നെയാണ്. മാതാപിതാക്കളുടെ ഓരോ പ്രവൃത്തിയും ഓരോ സംസാരവും കുട്ടികളെ ഒരുപാടു സ്വാധീനിക്കുന്നു. മാതാപിതാക്കളുടെ നല്ല പ്രവര്‍ത്തികള്‍ കണ്ടുവളരുന്ന കുഞ്ഞുങ്ങള്‍ ഒരു ഉപദേശവും ഇല്ലാതെ തന്നെ നന്മയുടെ വഴിയെ സഞ്ചരിക്കാന്‍ തുടങ്ങുന്നു. നേരെ തിരിച്ചും. അതുകൊണ്ട് കുട്ടികള്‍ക്ക് എപ്പോഴും ഒരു നല്ല മാതൃകയാകാന്‍ പ്രയത്‌നിക്കുക.
കുട്ടികള്‍ക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നു എന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല, കുഞ്ഞുങ്ങളുടെ കൂടെ അല്‍പനേരം ചിലവഴിക്കുകയും അവരുടെ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തുകയും വേണം.
കുടുംബം എന്നും നന്മയുടെ ഉറവിടമാണെങ്കില്‍ അവിടെ കുട്ടികളും നല്ല വ്യക്തികളായിത്തീരും. കുട്ടികള്‍ എല്ലായ്‌പ്പോഴും മുതിര്‍ന്നവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്. നല്ലതേത് ചീത്തതേത് എന്ന് നോക്കാതെ. മുതിര്‍ന്നവര്‍ തെറ്റായ മാതൃക കാണിച്ചാല്‍ അവര്‍ക്കെന്തു ചെയ്യാന്‍ സാധിക്കും. അവരും ഭാവിയില്‍ ഇങ്ങനെയാകും.
വീട്ടില്‍ മാതാപിതാക്കള്‍ വഴക്കുണ്ടാക്കിതിരിക്കുകയും സ്‌നേഹത്തോടെ ജീവിക്കുന്നതും കുട്ടികള്‍ക്ക് നല്ല പ്രേരണ ആണ്. എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്ന കുട്ടികള്‍ ആദ്യം അനുകരിച്ചു തുടങ്ങുന്നത് വീട്ടിലുള്ള കാര്യങ്ങളാണ്. കുട്ടികള്‍ക്ക് പതിനൊന്ന് വയസ്സുവരെ കണ്മുന്നില്‍ കാണുന്ന കാര്യങ്ങള്‍ കണ്ണാടി പോലെ അവരുടെ തലച്ചോറിന്റെ ഭാഗങ്ങള്‍ പകര്‍ത്തിയെടുക്കുന്നു. അതുകൊണ്ട് ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് നന്മ കാണിച്ചുകൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം.
പരസ്പര സ്‌നേഹം, ക്ഷമ, സംരക്ഷണം, സഹനം ,പങ്കുവയ്ക്കല്‍യ ഇവയൊക്കെ കുടുംബത്തില്‍ നിന്നും ആണ് കുട്ടികള്‍ പഠിക്കുന്നത്. ഇവയൊക്കെ അവരുടെ ഭാവി ജീവിതത്തിന് തണലായി മാറും എന്നതിന് സംശയമേതുമില്ല.