പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സിനിമയിലേക്ക് പുതുതായി എത്തുന്നത് വിവേക് ഒബ്റോയാണ്.
സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവേക് ടീമിലെത്തുന്ന വാര്‍ത്ത അറിയിച്ചിരിക്കുന്നത്.
പൃഥ്വിയുടെ സംവിധാനസംരംഭം എന്ന രീതിയില്‍ പ്രൊജക്ടിന് ഒരുപാടു പ്രതീക്ഷകളാണുള്ളത്. അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. പോസ്റ്ററില്‍ ലാലേട്ടന്റെ മുഖം വ്യക്തമല്ല. വെള്ള വസ്ത്രമണിഞ്ഞ് ഒരു കസേരയില്‍ ഇരിക്കുന്നതാണ് പോസ്റ്ററില്‍. പോസ്റ്ററിന്റെ ടാഗ് ലൈന്‍ 'blood brotherhood and betrayal' എന്നാണ്.
വിവേക് ലാലേട്ടന്റെ സഹോദരനായാണ് ചിത്രത്തിലെത്തുന്നത്.
ജൂലൈ 16ന് ചിത്രീകരണം തുടങ്ങുമെന്ന് പൃഥ്വിരാജ് നേരത്തേ അറിയിച്ചിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് സിനിമ.
ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത് പൃഥ്വിയുടെ സഹോദരന് ഇന്ദ്രജിത്തും മഞ്ജുവാര്യരും ടീമിന്റെ ഭാഗമാകുന്നുവെന്നാണ്.
നടന് എന്ന രീതിയിലും പൃഥ്വി തിരക്കിലാണ്. ജൂലൈ ആറിന് താരത്തിന്റെ മൈ സ്റ്റോറിയും, ജൂലൈ 14ന് കൂടെ എന്ന ചിത്രവും തിയേറ്ററിലെത്തിയിരിക്കുന്നു. രണ്ടിലും പാര്‍വ്വതിയാണ് നായിക വേഷത്തില്‍. മൈ സ്റ്റോറി രോഷ്ണി ദിവാകര്‍ സംവിധാനം ചെയ്തിരിക്കുന്നു. കൂടെ അഞ്ജലി മേനോന് ചിത്രമാണ്. നസ്രിയ നസീം ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിയുടെ സഹോദരി വേഷത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കൂടെ എന്ന ചിത്രത്തിലൂടെ. ജീനസ് മുഹമ്മദ് ഒരുക്കുന്ന സയന് ഫിക്ഷന്‍ ഹൊറര്‍ ചിത്രം പൃഥ്വിയുടേതായി പുറത്തുവരാനിരിക്കുന്നു.