മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ ഷാഫിയുടെ അടുത്ത ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക് ഷൂ്ട്ടിംഗ് മൂ്ന്നാറില്‍ ആരംഭിച്ചു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാനവേഷം ചെയ്യുന്നതായാണ് റി്‌പ്പോര്‍ട്ടുകള്‍.
വിഷ്ണുവിന്റെ സുഹൃത്തും കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ സഹഎഴുത്തുകാരനുമായ ബിബിന്‍ ജോര്‍ജ്ജ് ആയിരുന്നു ഷാഫിയുടെ അവസാനചിത്രം ഒരു പഴയ ബോംബ് കഥയിലെ നായകന്‍.
ഒക്ടോബര്‍ 3ന് ചില്‍ഡ്രന്‍സ് പാര്‍ക്ക് സിനിമയുടെ പൂജ മൂന്നാറില്‍ നടന്നു. ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നത് ക്വീന്‍ ഫെയിം ധ്രുവന്‍ ആണ്. ഷറഫുദ്ദീനും ചിത്രത്തിന്റെ ഭാഗമാകുന്നു. മൂന്നു നായികമാരും ചിത്രത്തിലുണ്ട്, മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍ എന്നിവര്‍. മധു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.