വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ പുതിയ സിനിമ ശലമോൻ തുടങ്ങി.ജിതിൻ പത്മനാഭൻ ഒരുക്കുന്ന സിനിമയുടെ തിരക്കഥ നിസാം ഗോസിന്റേതാണ്. പെപ്പർകോൺ സ്റ്റുഡിയോസ് ബാനറിൽ നോബിൾ ജോസ് സിനിമ നിർമ്മിക്കുന്നു. ഇഫാർ മീഡിയ, റാഫി മാതിര എന്നിവർ ചേർന്ന് സിനിമ അവതരിപ്പിക്കുന്നു. സുജിത് ജെ നായർ, ഷാജി എന്നിവർ സഹനിർമ്മാതാക്കളാണ് ബാദുഷ എൻഎം ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ദിലീഷ് പോത്തൻ, സുധി കൊപ്പ, അങ്കമാലി ഡയറീസ് ഫെയി കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോന, അഞ്ജലി നായർ എന്നിവരും സിനിമയിലുണ്ട്. പാപ്പിനു സിനിമാറ്റോഗ്രഫിയും റിയാസ് കെ ബാദർ എഡിറ്റിംഗും നിർവഹിക്കുന്നു. ഗോകുൽ ഹർഷൻ സംഗീതമൊരുക്കുന്നു. ബികെ ഹരിനാരായണൻ, വിനായക് ശശികുമാർ വരികൾ.
നിങ്ങൾ ഏവരുടെയും അനുഗ്രഹാശംസകൾ പ്രതീക്ഷിച്ചു കൊണ്ട്.... ഞങ്ങൾ ആരംഭിക്കുകയായി, "ശലമോൻ" ❤️ #shalamonmovie @...
Posted by Vishnu Unnikrishnan on Wednesday, 14 April 2021
രണ്ട്, സുജിത് ലാൽ സംവിധാനം ചെയ്യുന്ന സിനിമയാണ് റിലീസിനൊരുങ്ങുന്ന വിഷ്ണു ചിത്രം.