ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്കായി ഒരുപാടു കാത്തിരിക്കണം ,എന്നാല്‍ കാത്തിരിപ്പ് വെറുതെയാവില്ല അടുത്തിടെ റിലീസ് ചെയ്ത വരത്തന്‍ അത് തെളിയിച്ചിരിക്കുന്നു. ഫഹദിന്റെ അടുത്ത മലയാളം ചിത്രത്തിനായി ഫാന്‍സുകാര്‍ അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടിവരും. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രാന്‍സ് മാര്‍ച്ച് 2019 ന് തിയേറ്ററുകളിലേക്കെത്തും.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിന്‍സന്റ് വടക്കന്‍ ആണ്. അമല്‍ നീരദ് ആണ് ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയുടെ ക്യാമറ ചെയ്യുന്നത്.
മുമ്പ് ഫഹദ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിലെ തന്നെ വലിയ സിനിമയായിരിക്കും ട്രാന്‍സ് എന്നാണ് പറഞ്ഞത്. പ്രേക്ഷകര്‍ മുമ്പ് കണ്ടിട്ടില്ലാത്ത ചിലതെല്ലാം സിനിമയിലുണ്ടായിരിക്കുമെന്നാണ് താരം പറഞ്ഞത്. തന്റെ കഥാപാത്രവും സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയും വ്യത്യസ്തമാണ്.