ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ഞാന്‍ പ്രകാശന്‍ ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിലേക്കെത്തുകയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ. ഒരു ഇന്ത്യന്‍പ്രണയകഥ എന്ന ചിത്രത്തിനു ശേഷം നായകനും സംവിധായകനും വീണ്ടും ഒന്നിക്കുകയാണ് ഞാന്‍ പ്രകാശനിലൂടെ. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി ഹിറ്റ് ചിത്രങ്ങളിറക്കിയ സംവിധായകന്‍ എഴുത്തുകാരന്‍ കൂട്ടുകെട്ട് , സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ നീണ്ട 16വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ പ്രകാശനിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
ഞാന്‍ പ്രകാശന് ശ്രീനിവാസന്‍ സ്റ്റൈലിലുള്ള സറ്റയര്‍ ചിത്രമായിരിക്കുമെന്നാണ് പറയുന്നത്. പ്രകാശന്‍ എന്ന യുവാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. നിഖില വിമല്‍, 24X7, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നായികാവേഷത്തിലെത്തുന്നത്. ശ്രീനിവാസന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ എസ് കുമാര്‍ തന്നെയാണ് ഇതിലും ക്യാമറ ചെയ്യുന്നത്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ഫുള്‍ മൂണ്‍ സിനിമയുടെ സേതു മണ്ണാര്‍ക്കാട് ആണ് സിനിമ നിര്‍മ്മിക്കുന്നത്.